വാതുവെപ്പ് കേസ്; ശ്രീശാന്തിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ദില്ലി: ഐപിഎല്‍ വതുവെപ്പ് കേസില്‍ അറസ്റ്റിലായ ശ്രീശാന്ത് നല്‍കിയ ജാമ്യാപേക്ഷ സാകേത് ചീഫ് മെട്രോ പോളിറ്റണ്‍ കോടതി ഇന്ന് പരിഗണിക്കും. വാതുവെപ്പ് കേസില്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകരമായ വിശ്വാസ വഞ്ചനക്കാണ് ശ്രീശാന്തിനെതിരെ കേസ് എടുത്തിരിക്കുന്നത്.

മെയ് 16 ന് അറസ്റ്റിലായ ശ്രീശാന്ത് 12 ദിവസമായി പോലീസ് കസ്റ്റഡിയില്‍ കഴിയുകയാണ്. ലോധി റോഡിലെ പോലീസ് സ്റ്റേഷനില്‍ കഴിയുന്ന ശ്രീശാന്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഈ സാഹചര്യം മുന്‍നിര്‍ത്തി അനേ്വഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കുമെന്നുള്ള കര്‍ശന ഉപാധികളോടെയെങ്കിലും ജാമ്യം അനിവദിക്കണമെന്ന് ശ്രീശാന്തിന്റെ അഭിഭാഷക കോടതിയോട് ആവശ്യപ്പെടും.

 

Share news
error: Content is protected !!
Scroll to Top