Section

malabari-logo-mobile

കെ.കെ രമയേയും, കെ.കെ മാധവേനെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു.

HIGHLIGHTS : കണ്ണൂര്‍: :സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി

കണ്ണൂര്‍: :സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരായ വധശ്രമ കേസില്‍ ആര്‍എംപി നേതാവ് കെ കെ രമയേയും പിതാവ് കെ കെ മാധവനേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. വടകരയില്‍ വെച്ച് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് ഇരുവരുടെയും മൊഴിയെടുത്തത്. പിണറായിയുടെ വീടിനു സമീപത്തു നിന്നും ആയുധങ്ങളുമായി പിടികൂടിയ ഉണ്ണികൃഷ്ണന്‍ നമ്പ്യാരെ തനിക്ക് അറിയില്ലെന്ന് കെ.കെ മാധവന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.

പിണറായി വിജയന്റെ വീടിന് സമീപത്തു നിന്നും കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് ആയുധങ്ങളുമായി സംശയാസ്പദമായ സാഹചര്യത്തില്‍ കോഴിക്കോട് വളയം സ്വദേശി കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഈ സംഭവത്തിന് പിന്നില്‍ ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന സിപിഐഎം ന്റെ ആരോപണത്തെ തുടര്‍ന്നാണ് കേസനേ്വഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

sameeksha-malabarinews

രണ്ട് ആര്‍എംപി പ്രവര്‍ത്തകരില്‍ നിന്ന് ഈ കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച മൊഴിയെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കെ കെ രമയുടെയും കെ കെ മാധവന്റെയും മൊഴിയെടുത്തത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!