Section

malabari-logo-mobile

കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ലൈബ്രറികള്‍ക്ക്, എം.എല്‍.എ. ഫണ്ട് നല്‍കും

HIGHLIGHTS : മലപ്പുറം: കാര്യക്ഷമമായി

മലപ്പുറം: കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ലൈബ്രറികള്‍ക്ക് എം.എല്‍. എ. ഫണ്ടില്‍ നിന്ന് തുക നല്‍കുമെന്ന് പി. ഉബൈദുളള എം.എല്‍.എ. പറഞ്ഞു. ‘ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണം വായനശാലകളിലൂടെ’ ജില്ലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് സുഹറ മമ്പാട് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ, വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം. ഗിരിജ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പത്മനാഭന്‍, സെക്രട്ടറി എന്‍. പ്രമോദ് ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. എനര്‍ജി മാനേജ്‌മെന്റ് ഡയറക്ടര്‍ (ഇ.എം.ഡി.) കെ.എം. ധരേശന്‍ ഉണ്ണിത്താന്‍ സ്വാഗതവും ലൈബ്രേറിയന്‍ (ഇ.എം.ഡി.) സിന്ധു. എസ്. കുമാര്‍ നന്ദിയും പറഞ്ഞു.

sameeksha-malabarinews

കേരളത്തില്‍ ഏകദേശം ആറായിരത്തില്‍പ്പരം വായനശാലകളിലൂടെ ഈ വര്‍ഷം ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്. സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍, വിവിധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടുകൂടിയാണ് പരിപാടികള്‍ നടത്തുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!