ജില്ലാ പ്ലാനിങ് ഓഫീസര്‍ക്ക് യാത്രയയപ്പ് നല്‍കി

മലപ്പുറം :ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ. മുഹമ്മദലിക്ക് ജില്ലാ വികസന സമിതിയോഗത്തില്‍ യാത്രയയപ്പ് നല്‍കി. 33 വര്‍ഷത്തെ സതുത്യര്‍ഹമായ സേവനത്തിന് ശേഷമാണ് സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. 1956 ജൂലൈ 13ന് കോഡൂര്‍ ഗ്രാമ പഞ്ചായത്തിലെ ചൊളൂരില്‍ ജനിച്ച അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം കോഡൂര്‍ വലിയാട് എ.എം.എല്‍.പി., ചെമ്മങ്കടവ് ജി.എം. യു.പി. സ്‌കൂളിലും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മലപ്പുറം ഗവ: ഹൈസ്‌കൂളിലുമായിരുന്നു. മലപ്പുറം ഗവ: കോളെജില്‍ നിന്നും ബി.എ. ഇക്കണോമിക്‌സും പാലക്കാട് വിക്‌റ്റോറിയ കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ പി.ജി.യും കോഴിക്കോട് ലോ കേളളേജില്‍ നിന്ന് എല്‍.എല്‍.ബിയും നേടി.

1980ല്‍ മഞ്ചേരി സബ് ട്രഷറിയില്‍ അക്കൗണ്ടന്റായും 1984 കോഴിക്കോട് സര്‍വകലാശാലയില്‍ അസിസ്റ്റന്റായും ജോലിയില്‍ പ്രവേശിച്ചു. 1987 ലാണ് സംസ്ഥാന ആസൂത്രണ ബേര്‍ഡില്‍ റിസര്‍ച്ച് അസിസ്റ്റന്റായി ജോലിയില്‍ പ്രവവേശിച്ചത്. പിന്നീട് വിവിധ ജില്ലകളില്‍ അസിസ്റ്റന്റ് , ജില്ലാ പ്ലാനിങ് ഓഫീസര്‍, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസര്‍ തസ്തികയിലും ജോലി ചെയ്തിട്ടുണ്ട്.

യാത്രയയപ്പ് യോഗത്തയല്‍ എം.എല്‍.എ. മാരായ അബ്ദു റഹ്മാന്‍ രണ്ടത്താണി, കെ.എന്‍.എ. ഖാദര്‍, മുഹമ്മദുണ്ണിഹാജി തുടങ്ങിയവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top