Section

malabari-logo-mobile

ഒ.വി വിജയന്‍ സ്മാരക അവാര്‍ഡ്

HIGHLIGHTS : ഹൈദരബാദില്‍ നാലുപതിറ്റാണ്ടിലേറെക്കാലമായി മലയാളികള്‍ക്കിടയില്‍

ഹൈദരബാദില്‍ നാലുപതിറ്റാണ്ടിലേറെക്കാലമായി മലയാളികള്‍ക്കിടയില്‍ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനം നടത്തി വരുന്ന് എന്‍.എസ്.കെ.കെ (നവീന സാംസ്‌കാരിക കലാ കേന്ദ്രം) യുടെ ആഭിമുഖ്യത്തില്‍ മണ്‍മറഞ്ഞ മഹാപ്രതിഭയായ ഒ.വി വിജയന്റെ സ്മരണയ്ക്കായി ഒരു അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഒ.വി വിജയന്‍ തന്റെ ജീവിതാന്ത്യം ഏതാണ്ട് പൂര്‍ണമായും ചെലവഴിച്ചത് ഹൈദരബാദിലാണ്. നോവല്‍, ചെറുകഥ,കവിത,പ്രബന്ധങ്ങള്‍ എന്നിങ്ങനെ നാലു വിഭാഗത്തില്‍പ്പെട്ട കൃതികളാണ് അവാര്‍ഡിന് പരിഗണിക്കപ്പെടുന്നത്.

2012 ലെ ഒ.വി വിജയന്‍ സാഹിത്യപുരസ്‌കാരം ചെറുകഥാ സമാഹാരത്തിനാണ് നല്‍കുന്നത്. 2007 ജനുവരി 1 നും 2011 ഡിസംബര്‍ 31 നും ഇടയില്‍ 1-ാം പതിപ്പായി പ്രസിദ്ധീകരിച്ച മലയാള ചെറുകഥാ സമാഹാരമാണ് അവര്‍ഡിനായി പരിഗണിക്കുന്നത്. തര്‍ജ്ജമകള്‍ പരിഗണിക്ക പ്പെടുന്നതല്ല. അമ്പതിനായിരത്തി ഒന്ന്(50,001) രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാര്‍ഡ്.

sameeksha-malabarinews

ഈ അവാര്‍ഡിന് പരിഗണിക്കപ്പെടാന്‍ താല്‍പര്യമുള്ള ഗ്രന്ഥങ്ങളുടെ പ്രസാധകരില്‍ നിന്നും ഗ്രന്ഥകര്‍ത്താക്കളില്‍ നിന്നും കൃതികള്‍ ക്ഷണിക്കുന്നു. വായനക്കാര്‍ക്കും നിര്‍ദേശിക്കാവുന്നതാണ്. അവാര്‍ഡിന് പരിഗണിക്കേണ്ട സമാഹാരത്തിന്റെ അഞ്ചുകോപ്പികള്‍ താഴെകാണുന്ന വിലാസത്തില്‍ 2012 മെയ് 30 ന് മുന്‍പ് അയച്ചുതരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കണ്‍വീനര്‍ ഒ വി വിജയന്‍ അവാര്‍ഡ് കമ്മിറ്റി
തണല്‍, കിഴക്കേക്കര റോഡ്, തൃക്കാക്കര പി.ഒ
കൊച്ചി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!