റായ്പൂര്‍ : 12 ദിവസം നീണ്ടുനിന്ന അനിശ്ചിതത്വം അവസാനിച്ച് ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ സുഖ്മ ജില്ലാ കളക്ടര്‍ അലക്‌സ് പോള്‍ മേനോനെ വിട്ടയച്ചു. ചിന്ദല്‍മാര്‍ വനമേഖലയില്‍ വെച്ച് മധ്യസ്ഥരായ ബി.ഡി ശര്‍മ്മയ്ക്കും ഹര്‍ഗോപാലിനുമാണ് കളക്ടറെ കൈമാറിയത്.
അന്താര്ാഷ്ട്ര വാര്‍ത്താ ചാനലായ ബിബിസി വഴിയാണ് മാവോയിസ്റ്റുകള്‍ കളക്ടറെ മോചിപ്പിക്കുകയാണെന്ന വാര്‍ത്ത പുറത്ത്് വിട്ടത്.
കഴിഞ്ഞദിവസം മാവോയിസ്റ്റുകള്‍ ചുമതലപ്പെടുത്തിയ മധ്യസ്ഥരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് കളക്ടറെ വിട്ടയക്കാന്‍ ധാരണയായത്.
കഴിഞ്ഞ ഏപ്രില്‍ 21 നാണ് കളക്ടറെ തട്ടിക്കൊണ്ടുപോയത്. തടവില്‍ കഴിയുന്ന 17 മാവോയിസ്റ്റുകളെ വിട്ടയക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നാണ് സൂചന.





