Section

malabari-logo-mobile

നേന്ത്രപ്പഴം ഇലയട

HIGHLIGHTS : 1.നേന്ത്രപ്പഴം ചെറുതായ് അരിഞ്ഞത് – രണ്ടു കപ്പ് 2. പഞ്ചസാര – മൂന്ന് വലിയ സ്പൂണ്‍ (പാകത്തിന്) 3. വെള്ളം – ആവശ്യത്തിന് 4. വെളിച്ചെണ്...

1.നേന്ത്രപ്പഴം ചെറുതായ് അരിഞ്ഞത് – രണ്ടു കപ്പ്
2. പഞ്ചസാര – മൂന്ന് വലിയ സ്പൂണ്‍ (പാകത്തിന്)
3. വെള്ളം – ആവശ്യത്തിന്
4. വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂണ്‍
5. ഉപ്പ് – ഒരു നുള്ള്
6. പാലപ്പപ്പൊടി – രണ്ടു കപ്പ്്്
7. തിരുമ്മിയ തേങ്ങ – ഒരു ചെറിയ കപ്പ്
8. നെയ്യ് – ഒരു ചെറിയ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

sameeksha-malabarinews

പഞ്ചസാര വെള്ളവും ചേര്‍ത്ത് ഉരുക്കിയെടുക്കുക. ഇതിലേക്ക് ചെറുതായ് അരിഞ്ഞ് വെച്ച നേന്ത്രപ്പഴം ചേര്‍ത്ത് ഇളക്കി കുറുകി വരുമ്പോള്‍ നെയ്യും തിരുമ്മി വച്ച തേങ്ങയും ചേര്‍ത്ത് വഴറ്റി മാറ്റി വെക്കുക. രണ്ടു കപ്പ് വെള്ളത്തില്‍ രണ്ടു ചെറിയ സ്പൂണ്‍ വെളിച്ചെണ്ണയും പാകത്തിന് ഉപ്പും ചേര്‍ത്ത്തിളപ്പിക്കുക. തിളയ്ക്കുന്ന വെള്ളത്തിലേക്ക് പാലപ്പപ്പൊടി കുറേശെ ചേര്‍ത്ത് പെട്ടന്നിളക്കി വാങ്ങി വെക്കുക. ശേഷം നന്നായി കുഴയ്ക്കുക. വാഴയിലയില്‍ ചെറിയ ഉരുളകള്‍ എടുത്ത് വച്ച് കൈ കൊണ്ട് വട്ടത്തില്‍ പരത്തി നേന്ത്രപ്പഴം വഴറ്റിയതു കുറേശെ നടുക്ക്  വച്ച് മടക്കി ഇലയപ്പം ഉണ്ടാക്കണം. ശേഷം ആവിയില്‍ വേവിച്ച് ഉപയോഗിക്കാം

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!