പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ പിഞ്ചുകുഞ്ഞിനെ റെയില്വേട്രക്കാല് ഉപേക്ഷിച്ച് കടന്നു കളഞ്ഞതിന് പോലീസ് പിടിയിലായ കുട്ടിയുടെ പിതാവ് ഗിരീഷിന് കോടതി ജാമ്യം അനുവദിച്ചു.
കോഡൂര്‍ വടക്കേമണ്ണ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ കഴിയുന്ന 9 മാസം പ്രായമുള്ള കുഞ്ഞിനെ സന്ദര്‍ശിക്കുന്നതിനും മുലയൂട്ടുന്നതിനും കുട്ടിയുടെ മാതാവ് ശാന്തി ഗൗഡയ്ക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അനുമതി നല്കി.
കമ്മിറ്റി മുന്‍പാകെ ശാന്തി സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് ദിവസേന രാവിലെയും വൈകീട്ടും ാൊരോ മണിക്കൂര്‍ വീതം മുലയൂട്ടാന്‍ അനുമതി നല്‍കിയത്. കുഞ്ഞിനെ വിട്ടുനല്‍കാന്‍ മതിയായ രേഖകള്‍ ഹാജരാക്കാന്‍ അമ്മയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഗിരീഷിനെ എറണാകുളം പനങ്ങാട് പോലീസ് കസ്റ്റഡിയില്‍ നിന്നും പരപ്പനങ്ങാടി പോലീസ് ഏറ്റുവാങ്ങിയത്. ഇയാളെ ബുധനാഴ്ച്ചയാണ് കോടതിയില്‍ ഹാജരാക്കിയത്.
എന്നാല്‍ നട്ടുച്ച നേരത്ത് വിജനമായ റെയില്‍വേ ട്രാക്കില്‍ ്അപകടകരമായ നിലയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ ഗിരീഷിനെതിരെ പോലീസ് ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത് ഉന്നത ഇടപെടല്‍ മൂലമാണെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.
കുട്ടികള്‍ക്ക് ലഭിക്കേണ്ട നിയമപരമായ അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ അത്തരം കേസുകളില്‍ ചേര്‍ക്കേണ്ടിയിരുന്ന 2000 ലെ ജ്യുവനല്‍ ജസ്റ്റിസ് ആക്റ്റിലെ യാതൊരു വകുപ്പുകളും ചേര്‍ത്തില്ല എന്നതാണ് ആരോപണം




