തൃശൂര്‍ പൂരത്തിന് കൊടിയിറങ്ങി ; മാനത്ത് വര്‍ണമഴ പെയ്തിറങ്ങിയ പൂരവെടിക്കെട്ട്

തൃശൂര്‍ : ഇന്ന് രാവിലെ 8.30 മണിക്കാരംഭിച്ച പകല്‍ പൂരം 12 മണിയോടെ സമാപിച്ചു. സമാപനം കുറിച്ചുകൊണ്ടുളള ഉപചാരം ചൊല്ലി പിരിയല്‍ നടന്നത് ഉച്ചയ്ക്ക് 1.30 മണിയോടെയാണ്. പൂര നഗരിയില്‍ ആന ഇടഞ്ഞതാണ് ഉപചാരെ ചൊല്ലല്‍ ചടങ്ങ് നീളാന്‍ കാരണം. ആനയെ തളച്ച ശേഷം ഇരു ദേവിമാരും വടക്കുനാഥന്റെ സന്നിധിയില്‍ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വര്‍ഷത്തെ പൂരത്തിന് സമാപനമായി. ഇതിനുശേഷം വെടിക്കെട്ടും നടന്നു.

ഇന്ന് പുര്‍ച്ചെ വടക്കുനാഥനെ സാക്ഷി നിര്‍ത്തി നടന്ന പൂരവെടിക്കെട്ട്് അതിഗംഭീരമായിരുന്നു. മാനത്ത് നിന്ന്് വര്‍ണ വിസ്മയങ്ങള്‍ പെയ്തിറങ്ങിയപ്പോള്‍ പൂരനഗരിയാകെ സന്തോഷ തിമിര്‍പ്പിലാറാടി. പാറമേക്കാവ് വിഭാഗമാണ് ആദ്യം വെടിക്കെട്ടിന് തിരികൊളുത്തിയത്. അരമണിക്കൂറിനകം തിരുവമ്പാടിയും തുടങ്ങി. ആകാശത്ത് വിരിഞ്ഞ സുന്ദര കാഴ്ച്ചകളും ദിഗന്തം പിളര്‍ക്കുന്ന അമിട്ടുകളും പൂരപ്രേമികള്‍ക്ക്് നവ്യാനുഭവമായി.

ശിവകാശിയിലെ വെടി്‌ക്കെട്ട് വിദഗദ്ധരുടെ പുത്തന്‍ പരീക്ഷണങ്ങളും ഈ പുരത്തിനും ഏറെ പുതുമകള്‍ നല്‍കി. പുലര്‍ച്ചെ 3 മണിക്ക് തുടങ്ങിയ വെടിക്കെട്ടവസാനിച്ചപ്പോള്‍ നേരം വെളുത്ത് തുടങ്ങിയിരുന്നു.

Share news
error: Content is protected !!
Scroll to Top