തിരു : മുസ്ലിംലീഗും കോണ്‍ഗ്രസും തമ്മില്‍ ഏറെ നാളായി തുടരുന്ന പ്രശ്നത്തിന് പരിഹാരമാകുന്നു. ഇന്ന്് രാവിലെ കുഞ്ഞാലിക്കുട്ടി കെ.മരളീധരനെ ഫോണില്‍ വിളിച്ച് നടത്തിയചര്ച്ചയെതുടര്ന്നാണ് മുരളീധരന് ഇനി മുസ്ലിംലീഗിന് എതിരായി പരസ്യപ്രസ്താവ നടത്തില്ലെന്ന് ധാരണയായത്.
അഞ്ചാം മന്ത്രി തീരുമാനത്തിന് ശേഷം മുസ്ലിംലീഗിനെതിരെ പലപ്പോഴും മുരളീധരന് രൂക്ഷമായ വിമര്‍ശനമാമ് നടത്തിയിരുന്നത്.
കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല നേതാക്കലുടെ പരസ്യ പ്രസ്താവനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വിലക്ക്് മറികടന്ന് പലപ്പോഴും മുളീധരന്‍ ലീഗിനു നേരെ കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരുന്നത്.
യൂത്ത് ലീഗിലെയും, ലീഗിലെയും ചില നേതാക്കള്‍ തനിക്കെതിരെയും ആര്യാടന് മുഹമ്മദിനെതിരെയും വിമര്‍ശനങ്ങള്‍ മുന്നയിച്ചതാണ്് മുരളീധരനെ ലീഗിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്.




