Section

malabari-logo-mobile

എല്ലാ പഞ്ചായത്തിലും ഒരു വില്ലേജ് ഓഫീസ്;അടൂര്‍ പ്രകാശ്

HIGHLIGHTS : തിരു: എല്ലാ പഞ്ചായത്തിലും ഒരു വില്ലേജ് ഓഫീസ് എന്ന

തിരു: എല്ലാ പഞ്ചായത്തിലും ഒരു വില്ലേജ് ഓഫീസ് എന്ന നിര്‍ദേശം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതായി റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ലാന്‍റ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തി.

 

ഒന്നില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസുകളുടെയും പല പഞ്ചായത്തുകളിലായി ചിതറി കിടക്കുന്ന വില്ലേജ് ഓഫീസുകളുടെയും വിശദമായ റിപ്പോര്‍ട്ടാണ് തേടിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെടുക്കുകയെന്നും മോന്‍സ് ജോസഫിന്‍റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.

sameeksha-malabarinews

ഭൂമിശാസ്ത്രപരമായ പ്രത്യേകത, വില്ലേജ്ഓഫീസുകളുടെ എണ്ണം, വിസ്തീര്‍ണ്ണം എന്നിവ പരിശോധിച്ച് താലൂക്കുകള്‍ പുനസംഘടിപ്പിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പഠിക്കുമെന്നു കെ.എന്‍.എ. ഖാദറിനെ മന്ത്രി അറിയിച്ചു. നിയമസഭ, ലോക്സഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ റവന്യൂഭരണ സംവിധാനം പുനസംഘടിപ്പിക്കുന്നതു പ്രായോഗികമല്ലെന്നും മന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!