എന്‍സിപയില്‍ നിന്ന് സാംഗ്മ രാജിവെച്ചു.

ദില്ലി : മുന്‍ ലോക് സഭ സ്പീക്കര്‍ പി എ സാംഗ്മ എന്‍സിപിയില്‍ നിന്ന് രാജിവെച്ചു. രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ വിവാദത്തെ തുടര്‍ന്നാണ് സാഗ്മയുടെ ഈ തീരുമാനം.

രാഷ്ട്രപതി സ്ഥാനത്തേക്ക് സാംഗമ എന്‍ഡിഎയുടെ പിന്തുണയോടെ മത്സരിച്ചേക്കുമെന്ന സൂചനയും ഉണ്ട്. ഇതു സംബന്ധിച്ച പ്രഖ്യാപനം വൈകീട്ട് എല്‍കെ അഡ്വാനിയുമായി നടത്തുന്ന കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഉണ്ടായോക്കുമെന്ന വാര്‍ത്തയാണ് പുറത്ത് വന്നിട്ടുള്ളത്.

ജനതാപാര്‍ട്ടി നേതാവ് സുബ്രമണ്യന്‍ സാമിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് സാഗ്മ രാജിവെക്കാന്‍ തീരുമാനിച്ചത്.

Share news
error: Content is protected !!
Scroll to Top