ഭൂചലനം ഒലിപ്രംകടവില്‍ വീടു തകര്‍ന്നു.

വള്ളിക്കുന്ന്: ഇന്നുച്ചയ്ക്ക് 2.30 ന് വള്ളിക്കുന്ന്, മാതാപ്പുഴ,ഒലിപ്രംകടവ് ഭാഗങ്ങളില്‍ ശക്തമായ ഭൂചലനമുണ്ടായി. ഭൂചലനത്തില്‍ ഒലിപ്രംകടവ് മുട്ടിയന്‍കാവില്‍ വീടു തകര്‍ന്നു.

മടുവംപിലാക്കല്‍ ഉത്തമന്റെ വീടാണ് പൂര്‍ണമായിതകര്‍ന്നുവീണത്. ആ സമയത്ത് വീട്ടിലുണ്ടായിരുന്നവര്‍ വീടിനു മുന്‍വശത്തായതിനാല്‍ വന്‍ ദുരന്തം ഒഴിവാവുകയായിരുന്നു.

ഇതേസമയത്തുതന്നെ ചേളാരി ,കോഹിനൂര്‍, കൂമണ്ണ,പളളിക്കല്‍,വാഴയൂര്‍,അരിയല്ലൂര്‍, കൊടക്കാട്, ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

പലയിടത്തും ഭൂചലനം അനുഭവപ്പെട്ടതോടെ സ്ത്രീകളും കുട്ടികളും വീടുവിട്ട് പുറത്തേക്കോടി.

Share news
error: Content is protected !!
Scroll to Top