Section

malabari-logo-mobile

എംഎസ്എഫ് പ്രവര്‍ത്തകര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനേയും മാനേജരെയും ഉപരോധിച്ചു

HIGHLIGHTS : മലപ്പുറം : ചെറുകുളമ്പ് ഐ.കെ.ടി. ഹയര്‍

മലപ്പുറം : ചെറുകുളമ്പ് ഐ.കെ.ടി. ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്കില്‍ പ്ലസ് വണ്‍ അഡ്മിഷനുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് റിസള്‍ട്ട് വരുന്നതിന് മുമ്പ് തന്നെ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് 108 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് പ്രവര്‍ത്തകര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനേയും മാനേജരെയും തടഞ്ഞു വച്ചു.

സെക്കണ്ട് അലോട്ട്‌മെന്റ് കഴിഞ്ഞതിന് ശേഷം മാത്രമെ മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് പ്രവേശനം നല്‍കാവൂ എന്ന ഹയര്‍സെക്കണ്ടറി ഡയറക്ടറുടെ ഉത്തരവ് നിലനില്‍ക്കെ കഴിഞ്ഞ 20-ാം തിയ്യതി തന്നെ സ്‌കൂളില്‍ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് പ്രവേശനം നടത്തിയിരുന്നു.ഇത് അന്വേഷിക്കാന്‍ സ്‌കൂളിലെത്തിയ എം.എസ്.എഫ് നേതാക്കള്‍ക്ക് നേരെ സ്‌കൂള്‍ മാനേജ്‌മെന്റും പുറമെ നിന്നെത്തിയ ഗുണ്ടകളും ടീച്ചിംഗ് സ്റ്റാഫുമടക്കം അക്രമം നടത്താന്‍ ശ്രമിച്ചു.

sameeksha-malabarinews

തുടര്‍ന്ന് സ്ഥലം സബ് ഇന്‍സ്‌പെക്ടറും എസ്.ഐ ബാബുവും മാനേജ്‌മെന്‌റിനോടും സമരക്കാരോടും സംസാരിച്ച് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. തുടര്‍ന്ന് പ്രസിദ്ധീകരിച്ച ലിസ്റ്റ് റദ്ദാക്കാന്‍ മാനേജ്‌മെന്റ് തയ്യാറായി. തുടര്‍ന്ന് ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ ഇതുസംബന്ധിച്ച് വ്യക്തമായി പുറപ്പെടുവിച്ച ഉത്തരവില്‍ സെക്കന്റ് അലോട്ട്‌മെന്റ് കഴിഞ്ഞതിന് ശേഷം മാത്രമെ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് പ്രവേശനം നടത്താവൂ എന്ന് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

ഉപരോധസമരം എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.പി അശ്‌റഫലി ഉദ്ഘാടനം ചെയ്തു ട്രഷറര്‍ എന്‍.കെ അഫ്‌സല്‍ റഹ്മാന്‍, ജില്ലാ പ്രസിഡന്റ് എന്‍.എ കരീം, ജനറല്‍ സെക്രട്ടറി കെ.എം.ശാഫി, വി.എം സജറുദ്ധീന്‍ മൊയ്തു, യൂസഫ് വല്ലഞ്ചിറ, ഹാരിസ് ടി.പി, നിസാജ് എടപ്പറ്റ, മുഹമ്മദലി മീനാര്‍കുഴിഎന്നിവര്‍ നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!