ചികിത്സ ലഭിക്കാതെ രോഗി മരിച്ചു.

തിരൂരങ്ങാടി : തിരൂരങ്ങാടി ഗവ. ആശുപത്രിയില്‍ ചികിത്സക്കെത്തിയ രോഗി മരിച്ചു. ഇന്നുച്ചയ്ക്ക് 1.30 മണിക്കാണ് സംഭവം. കാഞ്ഞോളിപ്പടിക്കല്‍ വട്ടപ്പൊന്ത സ്വദേശി മാഞ്ഞൂരില്‍ വീട്ടില്‍ നാരായണന്‍(39) ആണ് മരണപ്പെട്ടത്.

ശക്തമായ ശ്വാസം മുട്ടലിനെ തുടര്‍ന്ന് ഭാര്യ സുലോചനയോടൊപ്പം ഡോക്ടറെ കാണിക്കാന്‍ എത്തിയതായിരുന്നു നാരായണന്‍. ആശുപത്രിയിലെ നീണ്ട ക്യൂവില്‍ നില്‍ക്കവെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.

കൃത്യസമയത്ത് ചിക്തസ ലഭിക്കാതെ രോഗി മരിച്ചതില്‍ പ്രതിഷേധിച്ച് രോഷാകുലരായ നാട്ടുകാര്‍ ആശുപത്രിയുടെ ജനല്‍ അടിച്ചു തകര്‍ത്തു.

 

Share news
error: Content is protected !!
Scroll to Top