Section

malabari-logo-mobile

പ്രധാനാധ്യാപികയെ തിരിച്ചെടുക്കാന്‍ എഇഒ ഉത്തരവിട്ടു.

HIGHLIGHTS : വള്ളിക്കുന്ന് : ദേവിവിലാസം എയുപി സ്‌കൂള്‍ പ്രധാനാധ്യാപിക കെ എന്‍ റീനയെ തിരിച്ചെടുക്കാന്‍ എഇഒ ഉത്തരവിട്ടു.

വള്ളിക്കുന്ന് : ദേവിവിലാസം എയുപി സ്‌കൂള്‍ പ്രധാനാധ്യാപിക കെ എന്‍ റീനയെ തിരിച്ചെടുക്കാന്‍ എഇഒ ഉത്തരവിട്ടു. എന്നാല്‍ എഇഒയുടെ ഉത്തരവ് അംഗീകരിക്കാന്‍ മാനേജര്‍ ഇതുവരെ തയ്യാറായിട്ടില്ല.

കഴിഞ്ഞമാസത്തിലാണ് എയുപി സ്‌കൂള്‍ പ്രധാനാധ്യാപികയായ കെ.എന്‍ റീനയെ മാനേജര്‍ അന്യായമായി സസ്‌പെന്‍ഡ് ചെയ്തത്.

sameeksha-malabarinews

ഇരുപത്തിയഞ്ച് വര്‍ഷമായി ജോലിചെയ്യുന്ന റീന 2011 ജനുവരിയിലാണ് പ്രാധാനാധ്യാപികയായി ചുമതലയേറ്റത്. 2009-10 അധ്യായനവര്‍ഷം സ്‌കൂളില്‍ നടന്ന ക്രമക്കേടിനെത്തുടര്‍ന്നാണ് അധ്യാപികക്കെതിരെ നടപടിയെന്ന് മാനേജ്‌മെന്റ്  അറിയിച്ചിരുന്നു. എന്നാല്‍ ക്രമക്കേട് നടന്നത് തന്റെ കലയളവിലല്ലെന്ന്  അധ്യാപിക റീന പറഞ്ഞിരുന്നു.

സംഭവത്തെ തുടര്‍ന്ന് അധ്യാപികക്കെതിരായ അന്യായ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് കെഎസ്ടിഎ പരപ്പനങ്ങാടി സബ്ജില്ല കമ്മിറ്റി

ആവശ്യപ്പെടുകയും. കെഎസ്ടിഎ പ്രവര്‍ത്തകര്‍ അരിയല്ലൂരില്‍ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തുകയും ചെയ്തിരുന്നു.

അധ്യാപികയെ അന്യായമായി സസ്‌പെന്‍ഡ് ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!