Section

malabari-logo-mobile

ഈ കടവില്‍ ഇനി ദുരന്തം ആവര്‍ത്തിക്കാതിരിക്കട്ടെ

HIGHLIGHTS : ഇത് പരപ്പനങ്ങാടി പാലത്തിങ്ങലെ ചുഴലിക്കടവ്.

ഇത് പരപ്പനങ്ങാടി പാലത്തിങ്ങലെ ചുഴലിക്കടവ്. ഈ കടവിലാണ് കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് പരപ്പനങ്ങാടി മലബാര്‍ കോ ഓപ്പറേറ്റീവ് കോളേിലെ അധ്യാപകനായ കളരിക്കല്‍ അജീഷ്(28) ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തി മുങ്ങിമരിച്ചത്. നിരവധി ജീവനുകളും പ്രതീക്ഷകളും മോഹങ്ങളും ഈ കടവില്‍ പൊലിഞ്ഞുപോയിട്ടുണ്ട്. ഈ കടവുണ്ടായതിനു ശേഷം ഇവിടെ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ട പതിനാറമത്തെയാളാണ് അജീഷ്.

പാലത്തിങ്ങല്‍ പുഴയുടെ കരയില്‍ താമസിക്കുന്നവരാരും ഇവിടെ അപകടത്തില്‍ പെട്ടിട്ടില്ല. എല്ലായിപ്പോഴും മരിച്ചത് ഈ പുഴയിലെ ചുഴികളെയും അടിയൊഴുക്കുകളെയും പറ്റി അറിയാത്താവരായിരുന്നു.

sameeksha-malabarinews

ഈ ദുരന്തങ്ങള്‍ക്കൊരു അറുതി വരുത്തണമെന്ന തീരുമാനത്തിലാണ് പാലത്തിങ്ങല്‍ നിവാസികള്‍. ഇതിനായി ഈ കടവില്‍ ഇവിടുത്തെ ചെറുപ്പക്കാര്‍ മുന്‍കയ്യെടുത്ത് അപകട മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ഈ പുഴയില്‍ ആഴം കൂടിയ നിരവധി കുഴികളും ചുഴികളും ഉണ്ടെന്നും നിരവധിപേര്‍ക്ക് ഇവിടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അടുത്തയാള്‍ നിങ്ങളാകാതിരിക്കട്ടെയെന്നും ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള ബോര്‍ഡുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.

ഇതിന്പുറമെ ഈ കടവ് കുറച്ച് താഴോട്ട് പുഴയ്ക്ക് ആഴം കുറവുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാനും നാട്ടുകാരും പള്ളി അധികാരികളും ആലോചിക്കുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!