ഷാര്‍ജയില്‍ കണ്ണൂര്‍ സ്വദേശിയായ വ്യവസായിയെ വെട്ടിക്കൊന്നു

ഷാര്‍ജ: ഷാര്‍ജയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയായ കടവത്തൂര്‍ മുണ്ടത്തോട് സ്വദേശിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. അടിയോത്ത് അബൂബക്കര്‍ (53) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി ഇയാള്‍ താമസിക്കുന്ന സ്ഥലത്തു വെച്ചായിരുന്നു കൊലപ്പെടുത്തിയത്. കവര്‍ച്ചയായിരുന്നു ലക്ഷ്യമെന്നാണ് പോലീസ് പറയുന്നത്.

ഷാര്‍ജയിലെ അല്‍ഖാന്‍ മദീനാ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉടമകളിലൊരാളാണ് അബൂബക്കര്‍. രാത്രി സൂപ്പര്‍ മാര്‍ക്കറ്റടച്ച് കടയിലെ മറ്റു രണ്ട് പേരോടൊപ്പമാണ് അബൂബക്കര്‍ താമസ സ്ഥലത്തെയത്. അബൂബക്കറിന്റെ സംരക്ഷണത്തിനായിരുന്നു രണ്ടു പേരെ കൂടെ കൂട്ടിയിരുന്നത്. എന്നാല്‍ ഇവര്‍ മടങ്ങി പോയ ശേഷമാണ് കൊലപാതകം നടന്നത്. സൂപ്പര്‍ മാര്‍ക്കറ്റിലെ മറ്റു ജോലിക്കാരെത്തിയപ്പോഴാണ് രക്തം വാര്‍ന്ന് അബൂബക്കര്‍ മരിച്ച് കിടക്കുന്നത് കണ്ടത്. അക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. സ്ഥലത്തെത്തിയ ഷാര്‍ജാ പോലീസ് അനേ്വഷണം ആരംഭിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരും.

പരേതനായ പക്രു ഹാജിയുടെയും ബീവാത്തുവിന്റെയും മകനാണ്. ഭാര്യ: അഫ്‌സത്ത് മക്കള്‍: ഹാഷിര്‍, ഫഹീമ, ഷഹ്ന, ഹഫ്‌ന

 

Share news
error: Content is protected !!
Scroll to Top