
കടലുണ്ടി: ബാംഗ്ലൂരിൽ നടന്ന ദേശീയ തല ഫാഷൻ ദിവ മത്സരത്തിൽ കോഴിക്കോട് ചാലിയം സ്വദേശിനി ശിവാനി പ്രഭു മിസ്സ് ടീൻ ദിവയായി തിരഞ്ഞെടുക്കപ്പെട്ടു. ഫാഷൻ ലോകത്തു തന്റെതായ ഇടം കണ്ടെത്തിയ ചാലിയം സ്വദേശിനിയായ ശിവാനി പ്രഭു ബാംഗ്ലൂരിൽ നടന്ന ഫാഷൻ ദിവ ദേശീയ തല മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് വിജയിച്ചാണ് മിസ്സ് ടീൻ ടൈറ്റിൽ വിന്നർ പദവി കരസ്ഥമാക്കിയത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 78 പേർ പങ്കെടുത്ത മത്സരത്തിലാണ് ശിവാനി ജേതാവായത്.വള്ളിക്കുന്ന് സി.ബി. ഹയർ സെക്കൻ്ററി സ്ക്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ശിവാനി പ്രഭു. അഞ്ചു വയസ്സ് തൊട്ട് ഫാഷൻ രംഗത്ത് സജീവമായ ശിവാനി ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലുമായി 45 തവണ മത്സരിച്ചു വിജയിച്ചിട്ടുണ്ട്.
മുംബൈയിൽ വച്ചു നടന്ന വേൾഡ് റെക്കോർഡ് പ്രോഗ്രാമിൽ ഇന്ത്യൻ ഐക്കണ വേൾഡ് റെക്കോർഡിന് അർഹയായിട്ടുണ്ട് ശിവാനി.കൂടാതെ കേരളത്തിലെ ടോപ് ടൈറ്റിൽ ഹോൾഡർ പദവി കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.നിരവധി പരസ്യ ചിത്രങ്ങളിലും സിനിമകളിലും അഭിനയിച്ചു വരികയാണ് ശിവാനി.
ഗ്രൂമറും മോഡൽ കോച്ചുമായ അൻഷാദ് അസീസ്, ഇന്റർനാഷണൽ ഗ്രൂമറും കൊറിയോഗ്രാഫറുമായ റാഫത് മക്‌ദൂമുമാണ് ശിവാനിയുടെ മാസ്റ്റേഴ്സ്.ലയൺസ് ക്ലബ്ബ് ഗുൽമോഹർ അംഗം ചാലിയം പനേങ്ങൽ പ്രഭു, റിൻസ പ്രഭു എന്നിവരാണ് മാതാപിതാക്കൾ.അശ്വിനി, സായിനി എന്നിവർ സഹോദരിമാരാണ്.പഠനത്തിലും ഏറെ മിടുക്കിയാണ് നാടിൻ്റെ ഭാവി പ്രതീക്ഷയായ ശിവാനി പ്രഭു.




