Section

malabari-logo-mobile

ഇന്ദിരാഗാന്ധിയുടെ ഘാതകരെ അകാലിതക്ത് ആദരിച്ചു

HIGHLIGHTS : അമൃത്സര്‍: പ്രധാനമന്ത്രി ഇന്രിരാഗാന്ധിയെ വെടിവെച്ചുകൊന്നതിന്

അമൃത്സര്‍: പ്രധാനമന്ത്രി ഇന്രിരാഗാന്ധിയെ വെടിവെച്ചുകൊന്നതിന് തൂക്കിലേറ്റപ്പെട്ട സത്‌വന്ത് സിങ്ങിനേയും കേഹര്‍ സിങ്ങിനെയും സിക്ക് മതത്തിലെ പരമോന്നത ബഹുമതിയായ അകാല്‍ തഖ്ത് നല്‍കി മരണാനന്തരം ആദരിച്ചു.

ഇവിരെ തൂക്കിലേറ്റിയതിന്റെ 24-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സിക്കുമതക്കാരുടെ പാര്‍ലമെന്റ് എന്നറിയപ്പെടുന്ന ശിരോമണി ദുരുദ്വാരാ പ്രബന്ധക് കമ്മിറ്റി ഇവരെ ആദരിച്ചത്.

sameeksha-malabarinews

ചടങ്ങില്‍ സത്വന്ത് സിങ്ങിന്റെ പിതാവിനെ പിതാവിനെ സിക്ക് ആത്മീയ ആചാര്യനായ ജതേന്ദര്‍ ഗെയ്‌നി ഗുര്‍ബചന്‍ സിങ് ആദരിച്ചു.

1984 ല്‍ ഇന്ദിരാഗാന്ധിയെ വെടിവെച്ചുകൊന്നതിന് ഇരുവരെയും 1989 ജനുവരിയില്‍ തൂക്കിലേറ്റിയിരുന്നു. ഇവര്‍ രണ്ടുപേരെയും രക്തസാക്ഷികളായാണ് സിക്ക് സമൂഹം പരിഗണിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!