അന്തര്‍ദേശീയം

പറക്കുന്ന വിമാനത്തില്‍ നിന്നും യാത്രക്കാരന്‍ കടലില്‍ വീണു

മിയാമി : പറക്കുന്ന ചെറു വിമാനത്തില്‍ നിന്നും യാത്രക്കാരന്‍ കടലില്‍ വീണു. വിമാനത്തിലെ പൈലറ്റാണ് യാത്രക്കാരന്‍ കടലില്‍ വീണ വിവരം ഫെഡറല്‍ ഏവിയെഷന്‍ അഡ്മിനിസ്‌ട്രേഷനിലേക്ക് വിളിച്ചു പറഞ്ഞത്.

നിതാഖത്; റിയാദില്‍ കലാപം; രണ്ടു പേര്‍ കൊല്ലപ്പെട്ടു

റിയാദ്: നിതാഖത് പരശോധനക്കെതിരെ സൗദിയില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ 2 പേര്‍ കൊല്ലപെട്ടു. തലസ്ഥാന നഗരമായ റിയാദിലെ മന്‍ഫുഹയിലാണ് അക്രമം ഉണ്ടായത്. കൊല്ലപെട്ടവരില്‍ ഒരാള്‍ സൗദി പൗരനും മറ്റൊരാള്‍ എതേ്യാപ്യന്‍ സ്വദേശിയുമാണ്. നിതാഖത് പരിശോധനക്കെതിരെ 500 ലധികം എതേ്യാപ്യന്‍ തൊഴിലാളികള്‍ തെരുവിലിറങ്ങിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.

ഹൈയാന്‍ ചുഴിക്കാറ്റ് മരണം 10000 കടന്നു

മനില:ഫിലിപ്പൈന്‍സില്‍ സംഹാരതാണ്ഡവമാടിയ ഹൈലില്‍ ചുഴലിക്കാറ്റില്‍ മരണസംഖ്യ പതിനായിരം കടന്നു. കാറ്റിനെ തുടര്‍ന്ന് കടലില്‍ രൂപം കൊണ്ട കൂറ്റന്‍തിരമാലകള്‍ ഫിലിപ്പൈന്‍ തീരദേശഗ്രാമങ്ങളെ നക്കിത്തുടച്ചു നിരവധി പേരാണ് ഇവിടെ മരിച്ചുവീണത്. കാറ്റ് ഇപ്പോള്‍ വിയറ്റ്‌നാം തീരത്തെ ലക്ഷ്യമാക്കി നീങ്ങുകയാണ്.

ബിയര്‍ കുപ്പിയില്‍ ഗണപതിയുടെയും ലക്ഷ്മിയുടെയും പടം;പ്രതിഷേധം ശക്തം

ഓസ്‌ട്രേലിയ: ഗണപതിയുടെയും ലക്ഷ്മിയുടെയും ചിത്രങ്ങള്‍ ബിയര്‍ കുപ്പിയില്‍ പതിച്ച് വില്‍പ്പന നടത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒസ്‌ട്രേലിയന്‍ ബിയര്‍ കമ്പനിയാണ് ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പതിച്ച ബിയര്‍ കുപ്പികള്‍ വിപണിയിലിറക്കിയിരിക്കുന്നത്.

ഫിലിപ്പൈന്‍സില്‍ ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു.

സെബു: ഫിലിപ്പൈന്‍സില്‍ ആഞ്ഞടിച്ച ഹയാന്‍ ചുഴിലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു. ഏഴ് ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ചുഴലിക്കാറ്റില്‍ നിരവധി കെട്ടിടങ്ങള്‍ നിലം പതിച്ചു. ഇവിടെ വൈദ്യുതി വിതരണവും വാര്‍ത്താവിനിമയവും തടസ്സപ്പെട്ടു.

ഇറോം ശര്‍മിളയുടെ പോരാട്ടത്തിന് 14 ആണ്ട്

ഇംഫാല്‍: മണിപ്പൂരില്‍ സൈന്യത്തിന്റെ അധികാര നിയമത്തിനെതിരെ ഇറോം ശര്‍മിള വെള്ളംപോലും ഉപേക്ഷിച്ച് പോരാട്ടം തുടങ്ങിയിട്ട് 14 വകര്‍ഷം തികഞ്ഞു. ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ടി(അഫ്‌സ്പ)നെതിരെ 2000 നവംബര്‍ നാലിനാണ് ഇറോം ശര്‍മിള മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ നിരാഹാരവ്രതം ആരംഭിച്ചത്.

ഒമാനില്‍ വാഹനാപകടം; 3 മലയാളികള്‍ മരിച്ചു

മസ്‌കറ്റ് : ഒമാനില്‍ സൂറിലുണ്ടായ വാഹനാപകടത്തില്‍ 3 മലയാളികളും ഒരു ഒമാന്‍ പൗരനും മരിച്ചു. മലപ്പുറം ഒളവട്ടം സ്വദേശി ഫിന്‍സാര്‍, തിരുവല്ല സ്വദേശികളായ അനില്‍ ജോയ്, ഷിബു സാമുവല്‍ എന്നീ മലയാളികളാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് കൊടുവള്ളി സ്വദേശി ഇക്ബാലിനെ ആശുപത്രിയില്‍

പാകിസ്ഥാനില്‍; 5 മരണം

ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ വീണ്ടും സ്‌ഫോടനം. സ്‌ഫോടനത്തില്‍ 5 പേര്‍ കൊല്ലപെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബലൂചിസ്ഥാനിലെ കൊറ്റയിലാണ് സ്‌ഫോടനം ഉണ്ടായത്.

ടിയാനന്‍മെന്‍ ചത്വരത്തില്‍ കാറിടിച്ച് 5മരണം; 38 പേര്‍ക്ക് പരിക്ക്

ബെയ്ജിങ് : ചൈനയിലെ ടിയാനന്‍മെന്‍ ചത്വരത്തില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ 5 പേര്‍മരിച്ചു. 38 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാറിലുണ്ടായിരുന്നു മൂന്നു പേരും രണ്ട് കാല്‍നടയാത്രക്കാരുമാണ് മരിച്ചത്.

അമേരിക്ക സ്പാനിഷ് പൗരന്‍മാരുടെ ഫോണ്‍വിവരങ്ങളും ചോര്‍ത്തി

മാഡ്രിഡ് : അമേരിക്ക സുരക്ഷ ഏജന്‍സിയായ എന്‍എസ്എ സ്പാനിഷ് പൗരന്‍മാരുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി. അറുപത് മില്ല്യണ്‍ സ്പാനിഷ് കോളുകളാണ് എന്‍എസ്എ ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്.
എന്‍എസ്എയുടെ മുന്‍ കരാര്‍ ജീവനക്കാരനായിരുന്ന എഡേ്വഡ് സ്‌നോഡന്‍ പുറത്തു വിട്ട രേഖകളെ

error: Content is protected !!
Scroll to Top