പാകിസ്ഥാനില്‍; 5 മരണം

imagesഇസ്ലാമാബാദ് : പാകിസ്ഥാനില്‍ വീണ്ടും സ്‌ഫോടനം. സ്‌ഫോടനത്തില്‍ 5 പേര്‍ കൊല്ലപെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബലൂചിസ്ഥാനിലെ കൊറ്റയിലാണ് സ്‌ഫോടനം ഉണ്ടായത്.

ഇരുചക്ര വാഹനത്തില്‍ സ്‌ഫോടന വസ്തുക്കള്‍ ഘടിപ്പിച്ചാണ് സ്‌ഫോടനം നടത്തിയതെന്നാണ് ബോംബ് സ്‌ക്വാഡിന്റ പ്രാഥമിക നിഗമനം.

സ്‌ഫോടനത്തില്‍ സമീപ പ്രദേശത്തെ നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും വര്‍ദ്ധിക്കാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സ്‌ഫോടനത്തിന്റെ ഉത്തരവാദിതം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

 

Share news
error: Content is protected !!
Scroll to Top