Section

malabari-logo-mobile

വെടിനിര്‍ത്തല്‍ ലംഘനം പാക് സൈന്യത്തിന്റെ അറിവോടെ; ആന്റണി

HIGHLIGHTS : ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ നടക്കുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങളും നുഴഞ്ഞുകയറ്റങ്ങളും പാകിസ്ഥാന്‍ സൈന്യത്തിന്റെ പിന്തുണയോടെയാണെന്ന് പ്രതിരോധമന്ത്രി ...

a kന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ നടക്കുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങളും നുഴഞ്ഞുകയറ്റങ്ങളും പാകിസ്ഥാന്‍ സൈന്യത്തിന്റെ പിന്തുണയോടെയാണെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി. ഇന്ത്യ എല്ലാ നീക്കവും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നുഴഞ്ഞുകയറ്റവും വെടിനിര്‍ത്തല്‍ ലംഘനവും തടയുന്നതിന് പകരം അവിടെ ഇതിനുള്ള ശ്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. പാക് സൈന്യത്തിന്റെ വലിയ പിന്തുണയും അറിവുമില്ലാതെ ഇത് നടക്കില്ലെന്ന് ഉറപ്പുണ്ടെന്ന് ആന്റണി പറഞ്ഞു.

അതിര്‍ത്തിയുടെ രണ്ടു വശവും ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈന്യത്തിന്റെ സംരക്ഷണയിലാണ്. പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഇന്ത്യ അങ്ങേയറ്റം ആത്മശ്രമമാണ് നടത്തുന്നത്. എന്നാല്‍ നുഴഞ്ഞുകയറ്റവും വെടിനിര്‍ത്തല്‍ ലംഘനവും തുടരുമ്പോള്‍ ഇത് എങ്ങനെ സാധ്യമാകുമെന്നും ആന്റണി ചോദിച്ചു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!