Section

malabari-logo-mobile

കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്‍കാന്‍ പണമില്ല

HIGHLIGHTS : കൊച്ചി : കെഎസ്ആര്‍ടിസി യില്‍ പ്രതിസന്ധി രൂക്ഷമെന്ന് ആര്യാടന്‍ മുഹമമദ്. ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ പണമില്ലെന്നും മന്ത്രി...

kerala-psc-to-publish-ksrtc-reserve-conductor-shortlist20121009050649കൊച്ചി : കെഎസ്ആര്‍ടിസി യില്‍ പ്രതിസന്ധി രൂക്ഷമെന്ന് ആര്യാടന്‍ മുഹമമദ്. ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ പണമില്ലെന്നും മന്ത്രി പറഞ്ഞു. കെഎസ്ഇബി കമ്പനിവല്‍ക്കരിച്ചാലും സ്വകാര്യ പങ്കാളിത്വം ഉണ്ടാകില്ലെന്ന് ആര്യാടന്‍ വ്യക്തമാക്കി. കെഎസ്ഇബി ഇല്ലാതായത് എല്‍ഡിഎഫിന്റെ ഭരണകാലത്താണെന്നും കെഎസ്ഇബിയുടെ കമ്പനിവല്‍ക്കരണം തുടങ്ങിയത് എല്‍ഡിഎഫ് ആണെന്നും അന്നില്ലാത്ത പ്രതിഷേധം ഇപ്പോള്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്ന് ആര്യാടന്‍ പറഞ്ഞു.

കെഎസ്ഇബിയെ കമ്പനിയാക്കാനുള്ള തീരുമാനം ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് അനുമതി നല്‍കിയത്. 2003 ലെ വൈദ്യുതി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ഇബിയെ കമ്പനിയാക്കാന്‍ തീരുമാനിച്ചത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!