ക്യാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനമായി ആഷിക്കും റീമയും പണം കൈമാറി

ashiq abu ,reema kallingaകൊച്ചി : തങ്ങളുടെ വിവാഹത്തിന് ചെലവാകേണ്ടി വരുന്ന പണം ക്യാന്‍സര്‍ രോഗികളുടെ ചികില്‍സക്ക് നല്‍കി ആഷിക്കും റീമാ കല്ലിങ്കലും മാതൃകയായി. വിവാഹാഘോഷങ്ങള്‍ വേണ്ടെന്ന് വെച്ച ഇവര്‍ പത്ത് ലക്ഷം രൂപ കാന്‍സര്‍ രോഗികളുടെ ചികില്‍സക്കായി നല്‍കിയത്.

ആഡംബര ധൂര്‍ത്തിനെ ഒഴിവാക്കി തികച്ചും ലളിതമായ ചടങ്ങോടെ 2 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ആഷിക്കും റീമയും നാളെ വിവാഹിതരാവുന്നു.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിയ ഇരുവരും കാന്‍സര്‍ രോഗികള്‍ക്കായി ആശുപത്രി സൂപ്രണ്ടിന് ചെക്ക് കൈമാറി. ചടങ്ങില്‍ പി രാജീവ് എംപിയും ഹൈബി ഈഡന്‍ എംഎല്‍എയും പങ്കെടുത്തു. കാന്‍സര്‍ വാര്‍ഡ് സന്ദര്‍ശിച്ച ഇരുവരും രോഗികള്‍ക്കൊപ്പം അല്പസമയം ചിലവഴിച്ചു.

തങ്ങള്‍ ചെയ്ത ഈ ചെറിയ കാര്യം ആര്‍ക്കെങ്കിലും പ്രചോദനമാവുകയാണെങ്കില്‍ അത്രയും സന്തോഷമേ ഉള്ളൂവെന്ന് ഇരുവരും പറഞ്ഞു. സമൂഹത്തിലേക്ക് നല്ല സന്ദേശം എത്തണമെന്നതുകൊണ്ടാണ് മാധ്യമങ്ങളെ സംഘടിപ്പിച്ച് കൊണ്ട് ഈ ചടങ്ങ് നടത്തിയതെന്നും ഇരുവരും പറഞ്ഞു.

നാളെ കാക്കനാട് രജിസ്റ്റര്‍ ഓഫീസില്‍ വെച്ചാണ് ഇരുവരും വിവാഹിതരാവുന്നത്.

 

Share news
error: Content is protected !!
Scroll to Top