നിതാഖത് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് സൗജന്യ ടിക്കറ്റ്

downloadതിരു: നിതാഖത് നിയമപ്രകാരം സൗദ്യ അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് യാത്രാ ടിക്കറ്റ് നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രവാസികളുടെ കാര്യത്തില്‍ മന്ത്രി സഭാ യോഗ തീരുമാനങ്ങള്‍ അറിയിക്കുകയായിരുന്നു അദ്ദേഹം. നവംബര്‍ നാലോടെ നിതാഖത് പ്രകാരം അനുവദിച്ച കാലാവധി തീരുകയാണ്. ഇന്ത്യന്‍ എംബസി എക്‌സിറ്റ് പെര്‍മിറ്റ് നല്‍കുന്നതടക്കം മടക്ക യാത്രക്കുള്ള ടിക്കറ്റ് എംബസി നല്‍കും. തിരിച്ച് നാട്ടിലെത്തുന്നവര്‍ക്കായി നോര്‍ക്കാ വകുപ്പ് ഒരു പാക്കേജ് തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 

 

 

 

Share news
error: Content is protected !!
Scroll to Top