Section

malabari-logo-mobile

പി കൃഷ്ണപിള്ള സ്മാരകം അഞ്ജാതര്‍ തീയിട്ട് നശിപ്പിച്ചു; പ്രതിമ തല്ലിതകര്‍ത്തു

HIGHLIGHTS : ആലപ്പുഴ : ആലപ്പുഴ കഞ്ഞിക്കുഴി കണ്ണരങ്കാട്ടുള്ള കൃഷ്ണപിള്ള സ്മാരകം അഞ്ജാതര്‍ തീയിട്ട് നശിപ്പിച്ചു. പി കൃഷ്ണപിള്ള താമസിച്ചിരുന്ന വീട് കമ്മ്യൂണിസ്റ്റ്...

download (1)ആലപ്പുഴ : ആലപ്പുഴ കഞ്ഞിക്കുഴി കണ്ണരങ്കാട്ടുള്ള കൃഷ്ണപിള്ള സ്മാരകം അഞ്ജാതര്‍ തീയിട്ട് നശിപ്പിച്ചു. പി കൃഷ്ണപിള്ള താമസിച്ചിരുന്ന വീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ചരിത്ര സ്മാരകമായി സൂക്ഷിച്ചു വരികയായിരുന്നു. ഇവിടെ സ്ഥാപിച്ചിട്ടുള്ള കൃഷ്ണപിള്ളയുടെ പ്രതിമയും അടിച്ചു തകര്‍ത്തു. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ്സാണെന്ന് സിപിഐഎം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

അതേസമയം സംഭവത്തില്‍ കോണ്‍ഗസ്സിന് പങ്കില്ലെന്ന് ഡിസിസി വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അനേ്വഷിക്കാന്‍ എറണാകുളം റേഞ്ച് ഐജി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള അനേ്വഷണ സംഘത്തെ നിയമിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. കോട്ടയും ആലപ്പുഴ എസ്പിമാരും അനേ്വഷണ സംഘത്തിലുണ്ട്.

sameeksha-malabarinews

പി കൃഷ്ണപിള്ളയെ കുറിച്ച് അറിയാത്തവരാണ് സംഭവത്തിന് പിന്നിലെന്നും ചരിത്ര ബോധമുള്ളവര്‍ സ്മാരകത്തിനെ തീ വെക്കാന്‍ ധൈര്യപ്പെടില്ലെന്നും പിണറായി പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് നാലുമണിക്ക് സിപിഐഎം പ്രതിഷേധ പരിപാടികള്‍ നടത്തും. സംസ്ഥാന നേതാക്കള്‍ അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സിപിഐഎം അറിയിച്ചു.

കൃഷ്ണപിള്ള ഒളിവില്‍ കഴിഞ്ഞിരുന്ന കാലത്തും പാമ്പ് കടിയേറ്റ് മരിക്കുന്നതിന് മുമ്പും ഈ വീട്ടിലാണ് താമസിച്ചിരുന്നത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!