Section

malabari-logo-mobile

അമേരിക്ക സ്പാനിഷ് പൗരന്‍മാരുടെ ഫോണ്‍വിവരങ്ങളും ചോര്‍ത്തി

HIGHLIGHTS : മാഡ്രിഡ് : അമേരിക്ക സുരക്ഷ ഏജന്‍സിയായ എന്‍എസ്എ സ്പാനിഷ് പൗരന്‍മാരുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി. അറുപത് മില്ല്യണ്‍ സ്പാനിഷ് കോളുകളാണ് എന്‍എസ്എ ച...

മാഡ്രിഡ് : അമേരിക്ക സുരക്ഷ ഏജന്‍സിയായ എന്‍എസ്എ സ്പാനിഷ് പൗരന്‍മാരുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി. അറുപത് മില്ല്യണ്‍ സ്പാനിഷ് കോളുകളാണ് എന്‍എസ്എ ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്.

എന്‍എസ്എയുടെ മുന്‍ കരാര്‍ ജീവനക്കാരനായിരുന്ന എഡേ്വഡ് സ്‌നോഡന്‍ പുറത്തു വിട്ട രേഖകളെ ഉദ്ധരിച്ചുകൊണ്ടാണ് സ്‌പെയിനിലെ അമേരിക്കയുടെ ഫോണ്‍ ചോര്‍ത്തല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. ഫോണ്‍ വിവരങ്ങള്‍ക്ക് പുറമെ ഇ മെയിലുകളും അമേരിക്ക ചേര്‍ത്തിയതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

sameeksha-malabarinews

സ്പാനിഷ് പൗരന്‍മാരുടെ ഫോണ്‍ വിവരങ്ങള്‍ യുഎസ് ചോര്‍ത്തിയെന്ന വിവരം പുറത്തു വന്ന പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ വിശദീകരണം നേടണമെന്ന് ആവശ്യപ്പെട്ട് സ്പാനിഷ് വിദേശകാര്യ മന്ത്രാലയം അമേരിക്കന്‍ അംബാസിഡറെ വിളിച്ചു വരുത്തിയിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!