Section

malabari-logo-mobile

സരിതക്കെതിരായി മുകേഷിന്റെ ബന്ധുക്കള്‍

HIGHLIGHTS : മുകേഷുമായുള്ള തന്റെ വിവാഹ ബന്ധം നിയമപരമായി വേര്‍പ്പെടുത്തിയിട്ടില്ലെന്നും, താനിപ്പോഴും മുകേഷിന്റെ ഭാര്യ തന്നെയാണെന്നും. മേത്തില്‍ ദേവികയുമായുള്ള മു...

Untitled-1 copyമുകേഷുമായുള്ള തന്റെ വിവാഹ ബന്ധം നിയമപരമായി വേര്‍പ്പെടുത്തിയിട്ടില്ലെന്നും, താനിപ്പോഴും മുകേഷിന്റെ ഭാര്യ തന്നെയാണെന്നും. മേത്തില്‍ ദേവികയുമായുള്ള മുകേഷിന്റെ വിവാഹത്തിന് നിയമസാധുതയില്ലെന്നും ആരോപിച്ച് രംഗത്തെത്തിയ മുകേഷിന്റെ ആദ്യഭാര്യ സരിതക്കെതിരെ മുകേഷിന്റെ ബന്ധുക്കള്‍ രംഗത്ത്. മുകേഷും സരിതയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതിന്റെ മദ്രാസ് ഹൈക്കോടതിയുടെ രേഖകളുടെ പകര്‍പ്പ് തങ്ങളുടെ കൈവശമുണ്ടെന്നും മുകേഷിന്റെ ബന്ധുക്കള്‍ പറഞ്ഞു. മുകേഷിമായി സരിതയുടേത് രണ്ടാം വിവാഹമായിരുന്നുവെന്നും ആദ്യ വിവാഹവും, വിവാഹമോചനവും ഇപ്പോഴും നിഗൂഢമായി തുടരുകയാണെന്നും ബന്ധുക്കള്‍ പറഞ്ഞു.

ഇന്നലെ ദുബായില്‍ വെച്ചാണ് സരിത വാര്‍ത്താ കുറിപ്പിലൂടെ താനുമായുള്ള വിവാഹബന്ധം നിയമപരമായി വേര്‍പ്പെടുത്താതെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് മുകേഷ് തന്നെ വഞ്ചിച്ചിരിക്കുകയാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അറിയിച്ചത്.

sameeksha-malabarinews

25 വര്‍ഷം മുമ്പ് വിവാഹിതരായ മുകേഷും സരിതയും ചെന്നൈ കുടുംബകോടതിയിലാണ് വിവാഹമോചന കേസ് നല്‍കിയിരുന്നത്. 2008 ല്‍ കൗണ്‍സിലിങ്ങിന് തയ്യാറായെങ്കിലും ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന് ഇരുവരും കോടതിയെ അറിയിച്ചിരുന്നു. മുകേഷ് സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ പീഡിപ്പിച്ചതിനാലാണ് വിവാഹമോചനം ആവശ്യപ്പെട്ടതെന്ന് സരിത കോടതിയെ അറിയിച്ചിരുന്നു.

അതേ സമയം മുകേഷും ദേവികയും തമ്മില്‍ സുഹൃത്തുകളുടെയും ബന്ധുക്കളുടെയും എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടാണ് വിവാഹിതരായതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും മുകേഷിന്റെ ബന്ധുക്കള്‍ ഈ വിവാഹം അംഗീകരിച്ചതായാണ് വിവരം. 36 കാരിയായ മേത്തില്‍ ദേവികയെ രണ്ടു ദിവസം മുമ്പാണ് 53 കാരനായ മുകേഷ് വിവാഹം കഴിച്ചത്. പാലക്കാട് രാമനാഥപുരം മേത്തില്‍ കുടുംബാംഗമായ ദേവികയുടേയും രണ്ടാം വിവാഹമാണ് ഇത്. ആ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ട്.

 മുകേഷും നര്‍ത്തകി മേതില്‍ ദേവികയും വിവാഹിരായി.

താനിപ്പോഴും മുകേഷിന്റെ ഭാര്യ: സരിത

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!