താനിപ്പോഴും മുകേഷിന്റെ ഭാര്യ: സരിത

Mukesh -Saritha Divorce
മൂകേഷിന്റെ രണ്ടാം വിവാഹത്തിനെതിരെ ആദ്യഭാര്യയും നടിയുമായ സരിത രംഗത്ത്. താനിപ്പോഴും മുകേഷിന്റെ ഭാര്യാണെന്നും മുകേഷും താനുമായുള്ള വിവാഹമോചനക്കേസ് തീര്‍പ്പായിട്ടെല്ലന്നും അതിനാല്‍ മുകേഷിന്റെ രണ്ടാം വിവാഹത്തിന് സാധുതയില്ലെന്നുമാണ് സരിതയുടെ വാദം.

കഴിഞ്ഞ ദിവസമാണ് മുകേഷ് പ്രമുഖനര്‍ത്തികിയായ മേതില്‍ ദേവികയെ വിവാഹം കഴിച്ചത്. എറണാകുളം മരടിലെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ദേവികയുടെയും രണ്ടാംവിവാഹമാണിത്.

1989ല്‍ ആണ് മുകേഷ് സരിതയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ ഇവര്‍ തമ്മിലുള്ള വിവാഹബന്ധം അധികകാലം നീണ്ടുനിന്നില്ല 2003 മുതല്‍ ഇവര്‍ ഒരുമിച്ചല്ല താമസം ഇതേ തുടര്‍ന്ന് ഇവര്‍ ചെന്നെ കുടുംബകോടതിയല്‍ വിവാഹമോചനകേസ് ഫയല്‍ ചെയ്തിരുന്നു. 2007ല്‍ ഒരുമിച്ച് ജീവിക്കാനാവി്ല്ല എന്ന് കോടതിയെ അറിയിച്ചരുന്നു. അന്ന് മൂകേഷ് സ്ത്രീധനം ആവിശ്യപ്പെട്ട് പീഢിപ്പിച്ചതിനാലാണ് വിവാഹമോചനം ആവിശ്യപ്പെടുന്നതെന്ന് സരിത കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഈ ബന്ധത്തില്‍ ഇരുവര്‍ക്കം ശ്രാവണ്‍, തേജസ് എന്നീ രണ്ട് ആണ്‍കുട്ടികളും ഉണ്ടായിരുന്നു. ഇവര്‍ സരിതക്കൊപ്പമാണ് താമസം.

സരിത ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നാണ് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന

 

മുകേഷും നര്‍ത്തകി മേതില്‍ ദേവികയും വിവാഹിരായി.

 

 

Share news
error: Content is protected !!
Scroll to Top