വീട്ടിനുമുന്നിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത വീട്ടമ്മയെ നഗ്നയാക്കി ആക്രമിച്ചു

കൊല്ലം : വീട്ടമ്മക്ക് നേരെ ഒമ്പതംഗ മദ്യപാനി സംഘത്തിന്റെ ക്രൂര പീഡനം. വീട്ടിനുമുന്നിലിരുന്ന് മദ്യപിക്കന്നത് ചോദ്യം ചെയ്ത വീട്ടമ്മയെയാണ് ക്രൂരമായി മര്‍ദ്ദിച്ച് നഗ്നയാക്കി വലിച്ചിഴച്ചത്.

വീട്ടമ്മയെ മുഖത്തടിച്ച് നിലത്തിട്ട ശേഷം വിവസ്ത്രയാക്കി മര്‍ദ്ദിക്കുയായിരുന്നു. അടിവയറ്റില്‍ ചവിട്ടേറ്റതിനെ തുടര്‍ന്ന് അവശയായ ഇവരെ നിലത്തിട്ട് വലിക്കുകയായിരുന്നു. ഇവരുടെ നിലവിളി കേട്ടെത്തിയ മക്കളെയും അയല്‍വാസികളെയും സംഘം മര്‍ദ്ദിച്ചു.

സാരമായി പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തതായും അനേ്വഷണം ഊര്‍ജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു. അതെസമയം പ്രതികള്‍ ഒളിവിലാണ്.

 

Share news
error: Content is protected !!
Scroll to Top