കല്ല്യാണ ഫോട്ടോ ഫെയ്‌സ്ബുക്കിലിട്ടതിന് യുവാവ് തൂങ്ങിമരിച്ചു

ചെന്നൈ : വിവാഹഫോട്ടോ ഫെയ്‌സബുക്കിലിട്ടതിന് നവവരനായ സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ തൂങ്ങിമരിച്ചു. ചെന്നെയിലെ മയിലാപ്പൂരില്‍ താമസക്കാരായ ചന്ദന്‍കുമാര്‍ (29) ആണ് ഭാര്യ സന്ധ്യ വിവാഹഫോട്ടോ ഫെയ്‌സ്ബുക്കില്‍ ഇട്ടതിനാണ് അത്മഹത്യ ചെയ്തത്.

3 മാസം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹത്തിന് ചന്ദന്‍കുമാറിന്റെ വീട്ടുകാര്‍ എതിരായിരുന്നു. ഇതുകൊണ്ടു തന്നെ ഫെയ്‌സ്ബുക്കില്‍ ഫോട്ടോയിടുന്നതിനും ടാഗ് ചെയ്യുന്നതിനെയും ചൊല്ലി ഇരുവരും വാക്കേറ്റമുണ്ടായിരുന്നു. ഞായറാഴ്ച രാത്രി ഇരുവരും ഇതേ ചൊല്ലി തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് ചന്ദന്‍ ബെഡ്‌റൂമിലും സന്ധ്യ ഹാളിലുമാണ് കിടന്നുറങ്ങിയത്. തിങ്കളാഴ്ച രാവിലെ സന്ധ്യ ഉണര്‍ന്നപ്പോള്‍ മാത്രമാണ് ചന്ദന്‍ ബെഡ്‌റൂമില്‍ തൂങ്ങി മരിച്ച വിവരം അറിയുന്നത്.

ചന്ദന്റെ മാതാപിതാക്കള്‍ വിവാഹത്തോട് എതിരായിരുന്നു. ഇവര്‍ ചന്ദനെ കൊണ്ട് മറ്റൊരു വിവാഹം നടത്താനായി ശ്രമം നടത്തി വരികയായിരുന്നു. സന്ധ്യയുടെ മാതാപിതാക്കളാണ് ഇവരുടെ വിവാഹം നടത്തികൊടുത്തത്.

മയിലാപൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അനേ്വഷണം ആരംഭിച്ചു.

 

Share news
error: Content is protected !!
Scroll to Top