മുഖ്യമന്ത്രിയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് വിദ്യാഭ്യാസ ബന്ദ്

തിരു : മുഖ്യമന്ത്രിക്കെതിരെ ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇന്ന് കെഎസ്‌യൂ വിദ്യഭ്യാസ ബന്ദ് ആചരിക്കുന്നു. യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനത്തൊട്ടാകെ കരിദിനം ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മണ്ഡലമായ പുതുപ്പള്ളിയിലും സമീപത്തെ ചില പഞ്ചായത്തുകളിലും കോണ്‍ഗ്രസ്സ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

അതേസമയം സംസ്ഥാനമൊട്ടാകെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രവര്‍ത്തനം നടത്തി. തിരുവനന്തപുരത്ത് ഐഎന്‍ടിയൂസി പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ പ്രവര്‍ത്തനം നടത്തി.

 

 

Share news
error: Content is protected !!
Scroll to Top