കാവ്യ വിവാഹിതയാവുന്നു; വരന്‍ ക്യാമറാമാന്‍

images (2)മലയാളികളുടെ പ്രിയനായിക കാവ്യാമാധവന്‍ വീണ്ടും വിവാഹിതയാവുന്നു. ഇത്തവണ കാവ്യയുടെ വരന്‍ സിനിമയില്‍നിന്നു തന്നെയാണ്. ക്യാമറാമാന്‍ സഞ്ജയ് മേനോന്‍ ആണ് കാവ്യ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്.

നിഷാല്‍ ചന്ദ്രയെയാണ് കാവ്യാമാധവന്‍ ആദ്യം വിവാഹം കഴിച്ചത്. എന്നാല്‍ ആ ബന്ധം അധിക നാള്‍ നീണ്ടു നിന്നില്ല. ഇരുവരും വേര്‍പിരിയുകയായിരുന്നു. ഇതിനിടയില്‍ നിഷാല്‍ ചന്ദ്ര പുനര്‍ വിവാഹം കഴിക്കുകയും ചെയ്തു.

നടന്‍ ദിലീപുമായി ചേര്‍ത്ത് ഏറെ ഗോസിപ്പുകള്‍ കാവ്യക്ക് നേരെ ഉയര്‍ന്നിരുന്നുകൊണ്ടിരിക്കെയാണ് കാവ്യയുടെ വിവാഹകാര്യം പുറത്തുവന്നിരിക്കുന്നത്. രണ്ടുവര്‍ഷത്തിനുള്ളില്‍ വിവാഹം നടത്തുമെന്നാണ് സൂചന. അതെ സമയം കഴിഞ്ഞ ദിവസം കാവ്യ ഗുരുവായൂര്‍ ദര്‍ശനം നടത്തിയപ്പോള്‍ വിവാഹം ശരിയാകാന്‍വേണ്ടിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ സഹോദന്റെ വിവാഹമാണ് നടക്കുന്നതെന്നും അതിനായാണ് ഗുരുവായൂരില്‍ ദര്‍ശനം നടത്തിയതെന്നും കാവ്യ പ്രതികരിച്ചിരുന്നു.

ഏതായാലും കാവ്യയുെട പുനര്‍വിവാഹം വീണ്ടും ഒരു ചര്‍ച്ചയായിരിക്കുകയാണ് അണിയറയില്‍.

 

Share news
error: Content is protected !!
Scroll to Top