Section

malabari-logo-mobile

കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ ആക്രമണം; 22 പേര്‍ കസ്റ്റഡിയില്‍

HIGHLIGHTS : കണ്ണൂര്‍ : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആക്രമിച്ച കേസില്‍ വധശ്രമകുറ്റം ചുമത്തി കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെ കേസെടുത്തു. ആക്രമവുമായി ബന്...

images (1)കണ്ണൂര്‍ : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആക്രമിച്ച കേസില്‍ വധശ്രമകുറ്റം ചുമത്തി കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെ കേസെടുത്തു. ആക്രമവുമായി ബന്ധപ്പെട്ട് 22 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പി ജയരാജന്‍, എം വി ജയരാജന്‍, പികെ ശ്രീമതി തുടങ്ങിയ സിപിഐഎം നേതാക്കള്‍ക്കെതിരെയും കെകെ നാരായണന്‍, സി കൃഷ്ണന്‍ തുടങ്ങിയ എംഎല്‍എമാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

മുഖ്യമന്ത്രിക്ക് നേരെ കല്ലേറ് നടത്തുമ്പോള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

sameeksha-malabarinews

മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് ് ഉത്തരമേഖല എഡിജിപി എന്‍ ശങ്കര്‍റെഡ്ഡി , കണ്ണൂര്‍ ഐജി സുരേഷ് രാജ് പുരോഹിതുമാണ് അനേ്വഷിക്കുന്നത്.

അതേസമയം കസ്റ്റഡിയിലെടുത്ത സിപിഐഎം പ്രവര്‍ത്തകരെ കണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ സന്ദര്‍ശിക്കാനുള്ള സിപിഐഎം നേതാക്കളുടെ ശ്രമം നേരിയ സംഘര്‍ഷത്തിനിടയാക്കി. പോലീസ് ഗേറ്റ് തുറക്കാത്തതിനെ തുടര്‍ന്ന് എം വി ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ മതില്‍ ചാടി കടക്കാന്‍ ശ്രമിച്ചു. ഇതേ തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി.

പോലീസിന്റെ വീഴ്ചയാണ് മുഖ്യമന്ത്രിക്ക് നേരെ ആക്രമണത്തിന് ഇടയാക്കിയതെന്ന് കെ സുധാകരന്‍ ആരോപിച്ചു. കണ്ണൂരിലെ പോലീസിനെ മാറ്റി നിര്‍ത്തി വേണം അനേ്വഷണം നടത്തേണ്ടതെന്നും കണ്ണൂര്‍ ഡിസിസി യും ആവശ്യപ്പെട്ടു.

ഇന്നലെയാണ് സിപിഐഎം ഉപരോധത്തിനിടെ മുഖ്യമന്ത്രിക്ക് പരിക്കേറ്റത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!