Section

malabari-logo-mobile

ബൈക്കിന് പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ്;ഋഷിരാജ് സിങ്

HIGHLIGHTS : തൃശ്ശൂര്‍ : ബൈക്കിന് പിന്നില്‍ യാത്രചെയ്യുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നത് പരിഗണയിലാണെന്ന് ട്രാഫിക് കമ്മീഷണര്‍ ഋഷിരാജ്‌സിങ് . ബൈക്കിനു ...

imagesതൃശ്ശൂര്‍ : ബൈക്കിന് പിന്നില്‍ യാത്രചെയ്യുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നത് പരിഗണയിലാണെന്ന് ട്രാഫിക് കമ്മീഷണര്‍ ഋഷിരാജ്‌സിങ് . ബൈക്കിനു പിന്നില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്ന കാര്യം മന്ത്രി സഭയാണു തീരുമാനിക്കേണ്ടത് അദേഹം പറഞ്ഞു. പിന്നിലിരിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് വേണ്ടെന്ന മന്ത്രിസഭാ തീരുമാനം തിരുത്തണമെന്നും മോട്ടോര്‍ വാഹനവകുപ്പ് സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്യുമെന്നും ബൈക്കുകളില്‍ സാരിഗാര്‍ഡ് അത്യാവശ്യമാണെന്നും ഋഷിരാജ് സിങ് പറഞ്ഞു.

ബസുകളില്‍ ഡ്രൈവറുടെയും കണ്ടക്ടറുടെയും ഫോണ്‍ നമ്പറുകള്‍ യാത്രക്കാര്‍ക്ക് കാണുന്ന വിധം പ്രദര്‍ശിപ്പിക്കണമെന്നും വൈകിട്ട് ആറുമുതല്‍ സ്ത്രീകള്‍ ആവശ്യപ്പെടുന്നിടത്ത് ബസ് നിര്‍ത്തണമെന്നുമുള്ള ശുപാര്‍ശകള്‍ നടപ്പാക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെടും. ബസ് ഡ്രൈവര്‍മാര്‍ ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തന്റെ നമ്പറിലോ മോട്ടോര്‍ വകുപ്പുദേ്യാഗസ്ഥരുടെ നമ്പറിലോ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

ജില്ലയിലെ സര്‍ക്കാര്‍ – സ്വകാര്യ മെഡിക്കല്‍ കോളേജുകളും ആരോഗ്യ സര്‍വ്വകലാശാലയും ചേര്‍ന്ന് സംഘടിപ്പിച്ച എമര്‍ജന്‍സി മെഡിസിന്‍ ശില്‍പ്പ ശാലയുടെ ഭാഗമായ സെമിനാര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!