കളഞ്ഞുകിട്ടിയ സ്വര്‍ണ്ണ പാദസ്വരം തിരിച്ചേല്‍പ്പിച്ച് ഓട്ടോഡ്രൈവര്‍ മാതൃകയായി

DSCF0822പരപ്പനങ്ങാടി : ഓട്ടോയില്‍ നിന്ന് കളഞ്ഞുകിട്ടിയ സ്വര്‍ണ്ണ പാദസ്വരം ഉടമക്ക് തിരിച്ച് നല്‍കി ഓട്ടോഡ്രൈവര്‍ മാതൃകയായി. ഓട്ടോ ഡ്രൈവറായ ചെട്ടിപ്പടി പൗറുവിന്റെ പുരക്കല്‍ സിദ്ദഖാണ് ഉടമ പാലത്തിങ്ങല്‍ മടപ്പളി അബൂബക്കന് പരപ്പനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ മേപ്പള്ളിയുടെ സാന്നിധ്യത്തില്‍ സ്വര്‍ണം തിരിച്ചേല്‍പ്പിച്ചത്. അബൂബക്കറിന്റെ മകള്‍ മുബാഷിറയുടെതാണ് ഒന്നരപവന്റെ സ്വര്‍ണപാദസരം.

സ്വര്‍ണ്ണാഭരണം കിട്ടിയശേഷം അത് ഉടമക്ക് തിരിച്ചേല്‍പ്പിക്കാനായി സിദ്ദിഖ് ഏറെ തിരച്ചില്‍ നടത്തിയെങ്കിലും ഉടമസ്ഥരെ കണ്ടെത്താനായില്ല. ഇതേ തുടര്‍ന്ന് സിദ്ദിഖും സുഹൃത്തുക്കളും ഓട്ടോ സ്റ്റാന്‍ഡില്‍ പോസ്റ്ററുകള്‍ എഴുതി ഒട്ടിക്കുകയായിരുന്നു. ഈ വിവരമറിഞ്ഞാണ് മുബഷീറയുടെ പിതാവ് അനേ്വഷിച്ചെത്തിയത്.

 

Share news
error: Content is protected !!
Scroll to Top