താനൂര്‍ : ഒഴൂര്‍ ഓണക്കാട്ട് വീട് കത്തി നശിച്ചു. രാകേഷ് നഗര്‍ തിരുവങ്ങാട്ട് ജനാര്‍ദ്ദനന്റെ ഓടിട്ട വീടിന്റെ ഭാഗമാണ് കത്തിനശിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 5.30 ഓടെയാണ് സംഭവം.
ഫ്രിഡ്ജില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരാണമെന്നാണ് നിഗമനം. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീയണച്ചു. വീട്ടുപകരണങ്ങളും കത്തി നശിച്ചു. ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




