അന്തര്‍ദേശീയം

ബ്രിട്ടനില്‍ അമ്മമാരുടെ മുലയൂട്ടല്‍ സമരം

ലണ്ടന്‍: പൊതുസ്ഥലത്ത്‌ മുലയൂട്ടാനുള്ള അവകാശം സംരക്ഷിക്കാന്‍ ബ്രിട്ടനില്‍ മുലയൂട്ടല്‍ സമരം. ലണ്ടനിലാണ്‌ നാല്‍പതോളം അമ്മമാര്‍ മുലയൂട്ടി പ്രതിഷേധിച്ചത്‌. ശനിയാഴ്‌ചയാണ്‌ സമരം നടന്നത്‌

സൗദിയില്‍ തൊഴിലെടുക്കാന്‍ ഇനി പരീക്ഷയെഴുതണം.

റിയാദ്‌: വിദേശ തൊഴിലാളികള്‍ക്ക്‌ സൗദിഅറേബ്യയില്‍ ജോലിചെയ്യാന്‍ തൊഴില്‍ യോഗ്യത പരീക്ഷ നടപ്പാക്കുന്നു. സൗദി തൊഴില്‍ മന്ത്രാലയമാണ്‌ പരീക്ഷ നടത്തി ലൈസന്‍സ്‌ നല്‍കുന്ന പദ്ധതി നടപ്പാക്കുന്നത്‌. വിദേശ തൊഴിലാളികളുടെ കാര്യക്ഷമത ഉയര്‍ത്തുന്നതിനാണ്‌ ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന്‌ കോര്‍പ്പറേഷന്‍ ഡപ്യൂട്ടി ഗവര്‍ണര്‍ ഡോ. ഫഹദ്‌അല്‍ തുവൈജിരി അഭിപ്രായപ്പെട്ടു. വിദേശരാജ്യങ്ങള്‍ക്ക്‌ തുല്യമായ തൊഴില്‍ മാനദണ്ഡങ്ങള്‍ക്കാവും രൂപം നല്‍കുക.

മുസ്ലിം പള്ളിയില്‍ ബോംബാക്രമണം;35 മരണം;150 പേര്‍ക്ക്‌ പരിക്ക്‌

അബുജ: മുസ്ലിം പള്ളിക്ക്‌ നേരെയുണ്ടായ ബോംബാക്രമണത്തില്‍ 35 പേര്‍ മരിക്കുകയും 150 പേര്‍ക്ക്‌ പരിക്കേറ്റതായും റിപ്പോര്‍ട്ട്‌. നൈജീരിയയിലെ കാനോയില്‍ വെള്ളിയാഴ്‌ചയാണ്‌ ആക്രമണം ഉണ്ടായത്‌.

ഫേസ്‌ബുക്ക്‌ പെണ്‍വാണിഭ സംഘങ്ങള്‍ സജീവം.

ലണ്ടന്‍: ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാകുന്നതായി റിപ്പോര്‍ട്ട്‌ . ഇവയില്‍തന്നെ ഫേസ്‌ബുക്ക്‌ പെണ്‍വാണിഭ സംഘങ്ങളാണ്‌ ഏറ്റവും കൂടുതലെന്നാണ്‌ റിപ്പോര്‍ട്ട്‌.

കാശ്‌മീരില്‍ തീവ്രവാദി ആക്രമണം; 10 പേര്‍ മരിച്ചു

ശ്രീനഗര്‍: സൈനീകരുടെ വേഷത്തിലെത്തി തീവ്രവാദികള്‍ നടത്തിയ മിന്നലാക്രമണത്തില്‍ കാശ്‌മീരില്‍ 10 പേര്‍ മരിച്ചു. ജമ്മുകശ്‌മീര്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ അര്‍ണിയ നഗരത്തിനരികെയുള്ള സൈനീക കേന്ദ്രത്തിനു നേരെയായിരുന്നു തീവ്രവാദികളുടെ ആക്രമണം.

ക്രിക്കറ്റ്‌ താരം ഫില്‍സ്‌ ഹ്യൂഗ്‌സ്‌ അന്തരിച്ചു

കാന്‍ബറ: കളിക്കിടെ ഗുരുതരമായി പിരക്കേറ്റ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ താരം ഫില്‍ ഹ്യൂഗ്‌സ്‌ (25) അന്തരിച്ചു. തലയ്‌ക്ക്‌ പരിക്കേറ്റ്‌ ഹ്യൂഗ്‌ സിഡ്‌നിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

ഇറാന്‍ ആണവ ചര്‍ച്ച വീണ്ടും പരാജയം

വിയന്ന: ആണവോര്‍ജ ഉല്‍പ്പാദനം കുറയ്‌ക്കുന്നതിനെ സംബന്ധിച്ച്‌ ഇറാനും ആറ്‌ വന്‍ ശക്തി രാജ്യങ്ങളും തമ്മില്‍ വിയന്നയില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായില്ല. അന്തിമ കരാറിനുള്ള സമയം ജുലൈ ഒന്ന്‌ വരെ നീട്ടി. മാര്‍ച്ച്‌ ഒന്നിനകം പ്രഥാമിക ഉടമ്പടി തയ്യാറാക്കണം

പുരുഷ വോളിബോള്‍ കണ്ടതിന്‌ അറസ്‌റ്റിലായ ഗോഞ്ചെ ഗവാമിക്ക്‌ ജാമ്യം

ടെഹ്‌റാന്‍: ഇറാനില്‍ പുരുഷ വോളിബോള്‍ കണ്ടതിന്‌ അറസ്‌റ്റിലായ ഗോഞ്ചെ ഗവാമിക്ക്‌ കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഗവാമി നല്‍കിയ ജാമ്യാപേക്ഷ

ജപ്പാനില്‍ ഭൂചലം; 39 പേര്‍ക്ക്‌ പരിക്ക്‌

ടോക്ക്യോ: ജപ്പാനില്‍ ഭൂചലനം. നാഗാനോ പട്ടണത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ്‌ റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂചലന മുണ്ടായത്‌. ഭൂചലനത്തില്‍ 39 പേര്‍ക്ക്‌ പരിക്കേറ്റു. പരിക്കേറ്റവരില്‍ ഏഴുപേരുടെ നില ഗുരുതരമാണ്‌. സുനാമി മുന്നറിയിപ്പില്ലെന്ന്‌

അമേരിക്കയില്‍ കനത്ത മഞ്ഞുവീഴ്‌ചയും ശീതക്കാറ്റും; മരണം എട്ട്‌

ന്യൂയോര്‍ക്ക്‌: കനത്ത മഞ്ഞുവീഴ്‌ചയിലും ശീതക്കാറ്റും മൂലം അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം എട്ടായി. അഞ്ചടിയിലേറെ ഉയരത്തിലാണ്‌ പലയിടത്തും മഞ്ഞു മൂടിയിരിക്കുന്നത്‌. ഇനിയും മുന്നടിയോളം കൂടി

error: Content is protected !!
Scroll to Top