Section

malabari-logo-mobile

ഫേസ്‌ബുക്ക്‌ പെണ്‍വാണിഭ സംഘങ്ങള്‍ സജീവം.

HIGHLIGHTS : ലണ്ടന്‍: ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാകുന്നതായി റിപ്പോര്‍ട്ട്‌ . ഇവയില്‍തന്നെ ഫേസ്‌ബുക്ക്‌ പെണ്‍വാണിഭ സംഘങ്ങളാണ്‌ ഏറ്റവും കൂടുതലെന്നാണ്‌ റി...

Untitled-1 copyലണ്ടന്‍: ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാകുന്നതായി റിപ്പോര്‍ട്ട്‌ . ഇവയില്‍തന്നെ ഫേസ്‌ബുക്ക്‌ പെണ്‍വാണിഭ സംഘങ്ങളാണ്‌ ഏറ്റവും കൂടുതലെന്നാണ്‌ റിപ്പോര്‍ട്ട്‌. യൂറോപ്യന്‍ പോലീസിംഗ്‌ ഏജന്‍സിയായ യൂറോപോളോണ്‌ ഈ വിവരം പുറത്ത്‌ വിട്ടിരിക്കുന്നത്‌.

ഇത്തരം സംഘങ്ങള്‍ സ്‌ത്രീകളെ വേശ്യാവൃത്തിക്കും കുറ്റകൃത്യങ്ങള്‍ക്കും ഉപയോഗിക്കുന്നു എന്നാണ്‌ റിപ്പോര്‍ട്ട്‌. ജോലിവാഗ്‌ദാനം ചെയ്‌താണ്‌ ഈ സംഘങ്ങള്‍ പ്രധാനമായും സ്‌ത്രീകളെ ആകര്‍ഷിക്കുന്നത്‌. വീട്ടുജോലിക്കും മറ്റും ഉയര്‍ന്ന ശബളം വാഗ്‌ദാനം ചെയ്‌ത്‌ പരസ്യം നല്‍കി ചാറ്റിലൂടെയും വെബ്‌ക്യാമിലൂടെയും ഇരകളെ വശത്താക്കുകയാണ്‌ സംഘം ചെയ്യുന്നത്‌.

sameeksha-malabarinews

പെണ്‍വാണിഭ സംഘങ്ങള്‍ക്ക്‌ ഇന്റര്‍നെറ്റിലൂടെ ആയതിനാല്‍ രക്ഷപ്പെടാനുള്ള അവസരങ്ങള്‍ വളരെ കൂടലായതിനാലാണ്‌ ഇത്തരം സംഘങ്ങള്‍ ഓണ്‍ലൈന്‍ വഴി വ്യാപിക്കാന്‍ കാരണമെന്ന്‌ ഉദ്യോഗസ്ഥര്‍ പറയുന്നു. ബള്‍ഗേറിയ, റൊമാനിയ, ഹംഗറി, ബ്രിട്ടണ്‍, ജര്‍മനി, ബെല്‍ജിയം, നെതര്‍ലാന്റ്‌ എന്നിവിടങ്ങളിലാണ്‌ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ കൂടതല്‍ സജീവമായിട്ടുള്ളത്‌.

ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ ഇത്തരം സംഘങ്ങളുടെ കെണിയില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന്‌ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!