വാഹനലോകം

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപനയിൽ വർധനവ്

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ വർധനവുള്ളതായി റിപ്പോർട്ടുകൾ. ഇരുചക്ര മുച്ചക്ര വാഹന വില്പന വർധിച്ചതാണ് നേട്ടത്തിന് പിന്നിലെന്ന് ഗതാഗതമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. 2021 ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന മൂന്നു ലക്ഷം കടന്നു. 2020 നെ അപേക്ഷിച്ച് 2021 ൽ ഇന്ത്യയിൽ ഇലക്ട്രിക് വാഹന രജിസ്ട്രേഷൻ ഇരട്ടിയായി വർദ്ധിച്ചു. 2021 ൽ ആകെ 311339 ഇലക്ട്രിക് വാഹനങ്ങൾ ആണ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത്. 2020 ൽ ഇത് 119 654 എണ്ണവും 2019 ൽ 161312 എണ്ണവുമായിരുന്നു. ഇലക്ട്രിക്

മോട്ടോർ വാഹന വകുപ്പിലെ എട്ട് സേവനങ്ങൾ കൂടി ഓൺലൈനായി

സംസ്ഥാന സർക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് നയത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിലെ എട്ട് സേവനങ്ങൾ കൂടി ഓൺലൈനാക്കി.  ഇതോടെ നേരിട്ട് ഹാജരാകേണ്ട ഡ്രൈവിംഗ് ടെസ്റ്റ്, വാഹന പരിശോധന എന്നിവ ഒഴികെയുള്ള സേവനങ്ങളെല്ലാം ഓൺലൈനിലൂടെ നടത്താൻ കഴിയുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിലെ മേൽവിലാസം തിരുത്തൽ, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റൽ, വാഹനത്തിന്റെ എൻ.ഒ.സി, ഡ്യൂപ്ലിക്കേറ്റ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഹൈപ്പോത്തിക്കേഷൻ റദ്ദ് ചെയ്യൽ, ഹൈപ്പോത്തിക്കേഷൻ എൻഡോഴ്‌സ്‌മെന്റ് തുടങ്ങിയ സേവനങ്ങൾ ഓൺലൈനായി ലഭിക്കും.  സ്റ്റേജ്

വാഹനങ്ങളില്‍ മുന്‍സീറ്റ് യാത്രായ്ക്ക് എയര്‍ബാഗ് നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി : വാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം മുന്‍സീറ്റില്‍ യാത്രചെയ്യുന്നവര്‍ക്ക് എയര്‍ ബാഗ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം. പുതിയ മോഡല്‍ വാഹനങ്ങള്‍ക്ക് 2021 ഏപ്രില്‍ 1 മുതലും നിലവിലെ മോഡലുകള്‍ക്ക് ജൂണ്‍ 1 മുതലും ഇത് നിര്‍ബന്ധമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി കരട് ചട്ടമിറക്കികൊണ്ട് സര്‍ക്കാര്‍ പൊതുജനാഭിപ്രായം ക്ഷണിച്ചു. നിലവില്‍ ഡ്രൈവര്‍മാര്‍ക്കുമാത്രമേ എയര്‍ബാഗ് നിര്ബന്ധമുള്ളൂ.2019 ജൂലൈയിലാണ് ഇത് നിര്‍ബന്ധമാക്കിയത്. കരട് വിജ്ഞാപനത്തില്‍ 30 ദിവസത്തിനകം പൊതുജനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാം.വിലാസം comments-morth@gov.in.  

ജാവ ബിഎസ്-6 മോഡലുകളുടെ വിതരണം ആരംഭിച്ചു

  കൊച്ചി: രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പ് നെറ്റ്‌വര്‍ക്കുകളിലൂടെ ക്ലാസിക് ലെജന്‍ഡ്‌സ് ജാവയുടെയും ജാവ ഫോര്‍ട്ടിടുവിന്റെയും ബിഎസ്-6 മോഡലുകളുടെ വിതരണം ആരംഭിച്ചു. രണ്ടു മോഡലുകളും ഡിസ്‌പ്ലേയ്ക്കും ടെസ്റ്റ് റൈഡിനും ബുക്കിങിനും ഇപ്പോള്‍ ഡീലര്‍ഷിപ്പുകളില്‍ റെഡിയാണ്. ജാവയിലും ജാവ ഫോര്‍ട്ടിടുവിലും കരുത്ത് പകരുന്നത് 293 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍, ഡിഒഎച്ച്‌സി എഞ്ചിനാണ്. രണ്ടു ബൈക്കുകളും ഇന്ത്യയില്‍ ആദ്യമായി ക്രോസ് പോര്‍ട്ട് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇത് ചാര്‍ജ് എക്‌സോസ്റ്റ് വാതകങ്ങളുടെ ഒഴുക്ക് സുഖമമാക്കി എഞ്ചിന്‍ കാര്യക്ഷമതയുടെ മൊത്തത്തിലുള്ള അളവ് വര്‍ധിപ്പിക്കുന്നു.

error: Content is protected !!
Scroll to Top