Section

malabari-logo-mobile

വള്ളിക്കുന്നിലും കൊണ്ടോട്ടിയിലും മഞ്ചേരിയിലും ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍

HIGHLIGHTS : Electric charging stations at 5 centers at Vallikunnu, Kondotty and Manjeri

വള്ളിക്കുന്ന് മണ്ഡലത്തില്‍ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍

മലപ്പുറം: വള്ളിക്കുന്ന് മണ്ഡലത്തില്‍ അഞ്ച് കേന്ദ്രങ്ങളില്‍ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ വൈദ്യുതി വകുപ്പിന് നിര്‍ദേശം നല്‍കിയതായി പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ അറിയിച്ചു. തലപ്പാറ, ചേളാരി, പറമ്പില്‍ പീടിക, ആനങ്ങാടി, കാക്കഞ്ചീരി – യു കെ.സി എന്നീ കേന്ദ്രങ്ങളിലാണ് ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തില്‍ ടു വീലര്‍, ത്രീ വീലര്‍ വാഹനങ്ങള്‍ക്കായിട്ടാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. പ്രീ പെയ്ഡ് ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തി ഉപയോക്താക്കള്‍ക്ക് ആവശ്യത്തിന് ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് ക്രമീകരണം. ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തുന്ന ഉപയോക്താവിന് സംസ്ഥാനത്ത് എവിടെയുമുള്ള കെ.എസ്.ഇ ബി സ്റ്റേഷനുകളില്‍ നിന്നും ചാര്‍ജ് ചെയ്യാന്‍ കഴിയും. സംസ്ഥാനത്ത് ഇ-വാഹനങ്ങളുടെ വില്‍പനയും ഉപയോഗവും വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

sameeksha-malabarinews

കൊണ്ടോട്ടിയില്‍ അഞ്ച് കേന്ദ്രങ്ങളില്‍
ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍

കൊണ്ടോട്ടി മണ്ഡലത്തിലെ അഞ്ച് കേന്ദ്രങ്ങളിലായി ഇലക്ട്രിക് സ്‌കൂട്ടര്‍, ഓട്ടോറിക്ഷ, കാര്‍ എന്നിവ ചാര്‍ജ് ചെയ്യാനാവശ്യമായ പോള്‍ മൗണ്ട് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് ടി.വി ഇബ്രാഹിം എം.എല്‍.എ അറിയിച്ചു.
കൊണ്ടോട്ടി,മുസ്ലിയാരങ്ങാടി,ഐക്കരപ്പടി,പുളിക്കല്‍,എടവണ്ണപ്പാറഎന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. തൊട്ടടുത്ത പ്രദേശങ്ങളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നതോടെ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഏറെ പ്രയോജനകരമാവും. ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്.

മഞ്ചേരിയില്‍ അഞ്ച് കേന്ദ്രങ്ങളില്‍
ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍

മഞ്ചേരി മണ്ഡലത്തിലെ അഞ്ച് കേന്ദ്രങ്ങളിലായി ഇലക്ട്രിക് സ്‌കൂട്ടര്‍, ഓട്ടോറിക്ഷ, കാര്‍ എന്നിവ ചാര്‍ജ് ചെയ്യാനാവശ്യമായ പോള്‍ മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് അഡ്വ: യു.എ ലത്തീഫ് എം.എല്‍.എ അറിയിച്ചു. മഞ്ചേരി നഗരസഭയില്‍ ഐജിബിടി ബസ്സ്റ്റാന്‍ഡ്, തൃക്കലങ്ങോട് പഞ്ചായത്തില്‍ ഹാജിയാര്‍ പടി സിഎന്‍ജി റോഡ്, പാണ്ടിക്കാട് പഞ്ചായത്തില്‍ പെരിന്തല്‍മണ്ണ റോഡില്‍ ചൂരക്കാവ്, കീഴാറ്റൂര്‍ പഞ്ചായത്തില്‍ ആക്കപ്പറമ്പ്, എടപ്പറ്റ പഞ്ചായത്തില്‍ ഏപ്പിക്കാട് എന്നിവടങ്ങളിലാണ് പുതിയ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നത്തോടെ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഏറെ പ്രയോജനകരമാവും. ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!