Section

malabari-logo-mobile

മദ്യലഹരിയില്‍ പെരുമ്പാമ്പുമായി യുവാവിന്റെ സ്‌കൂട്ടര്‍ സവാരി; സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം തുടങ്ങി

HIGHLIGHTS : Young man rides a scooter with a snake in a drunken stupor; The forest department has started an investigation into the incident

കോഴിക്കോട്: കൊയിലാണ്ടിയില്‍ പെരുമ്പാമ്പുമായി മദ്യലഹരിയില്‍ യുവാവിന്റെ സ്‌കൂട്ടര്‍ സവാരി. മുചുകുന്ന് സ്വദേശി ജിത്തു (35) ആണ് പെരുമ്പാമ്പിനെ സ്‌കൂട്ടറില്‍ വച്ച് യാത്ര ചെയ്തത്. റോഡരികില്‍വച്ച് പിടികൂടിയ പാമ്പിനെ ഇയാള്‍ നാട്ടുകാര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

ജനുവരി 29ന് നടന്ന സംഭവത്തിന്റെ നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്ത് വന്നത്. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം തുടങ്ങി. ജിത്തുവിന്റെ മൊഴി രേഖപ്പെടുത്തി. ആവശ്യമെങ്കില്‍ സംഭവത്തില്‍ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

sameeksha-malabarinews

യുവാവിന് പാമ്പ് പിടുത്തത്തില്‍ വൈദഗ്ധ്യമില്ലെന്നും മദ്യലഹരിയിലാണ് പാമ്പുമായി യാത്ര ചെയ്തതെന്നും വനംവകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായി. പാമ്പിനെ പിടികൂടി അന്ന് രാത്രി തന്നെ ജിത്തു പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. പൊലീസ് പാമ്പിനെ വനംവകുപ്പിന് കൈമാറി. നിരീക്ഷണത്തിന് ശേഷം ജനുവരി ആറിന് തന്നെ പാമ്പിനെ കാട്ടില്‍ തുറന്നു വിടുകയും ചെയ്തിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!