Section

malabari-logo-mobile

സംഭാവന പെട്ടി മോഷ്ടാവ് താനൂര്‍ പോലീസിന്റെ പിടിയില്‍

HIGHLIGHTS : Donor box thief arrested by Tanur police

താനൂര്‍: വ്യാപാര സ്ഥാപനങ്ങളില്‍ വെക്കുന്ന സംഭാവന പെട്ടി മോഷ്ടിക്കുന്ന മോഷ്ടാവ് താനൂര്‍ പൊലീസിന്റെ പിടിയിലായി. തൃശൂര്‍ പെരിങ്ങോട്ടുകര സ്വദേശി സന്തോഷ് കുമാറാ(48)ണ് അറസ്റ്റിലായത്.

തിങ്കളാഴ്ച വൈകീട്ട് വെള്ളിയാമ്പുറത്തെ ലിബാസ് ടെക്സ്റ്റയില്‍സില്‍ നിന്നും സംഭാവന പെട്ടി മോഷ്ടിച്ച് ഓടുന്നതിനിടയിലാണ് പ്രതി പിടിയിലാകുന്നത്.

sameeksha-malabarinews

തൃശൂര്‍ അന്തിക്കാട്, വലപ്പാട്, മതിലകം, വടക്കാഞ്ചേരി മലപ്പുറം, കൊണ്ടോട്ടി, കോഴിക്കോട് കസബ എന്നിവിടങ്ങളില്‍ സമാന കേസുകളില്‍ പ്രതിയാണ് ഇയാള്‍.

പാലിയേറ്റീവ്, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി കടകളില്‍ സ്ഥാപിക്കുന്ന സംഭാവനപ്പെട്ടിയാണ് ഇയാള്‍ കവരാറുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!