തിരൂരങ്ങാടി: ദേശീയപാത പൂക്കിപറമ്പില്‍ നിയന്ത്രണംവിട്ട മിനിലോറി ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു.
തിരൂര്‍ തലക്കടത്തൂര്‍ പുതിക്കാട്ടില്‍ രാജന്റെ മകന്‍ ഷിബു (40) ആണ് മരിച്ചത്. ഷിബുവിന്റെ ബന്ധു വിജയന്‍ പുതിക്കാട്ടില്‍ 53, വാളക്കുളം മഞ്ഞിലാസ് പടി നരി മടക്കല്‍ ഹബീബ് റഹ്മാന്‍ 33 എന്നിവരെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കടുങ്ങാത്തുകുണ്ടില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി സബിന്‍ ദാസിനെ 37 കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഇന്ന് വൈകുന്നേരം 5 മണിക്ക് ആയിരുന്നു അപകടം കല്ല് കയറ്റിയ ലോറി നിയന്ത്രണം വിട്ട് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.




