തിരുവനന്തപുരം: കടം വാങ്ങിയ പണം മടക്കി നല്‍കാത്തതിനെ തുടര്‍ന്ന് പോത്തന്‍കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി കിണറ്റില്‍ തൂക്കിയിട്ടു മര്‍ദ്ദിച്ചതായി പരാതി. പോത്തന്‍കോട് നന്നാട്ടുകാവ് സ്വദേശി നസീമിനെയാണ് തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചത്. ആക്രമി സംഘത്തിലെ മൂന്ന് പേരെ പോത്തന്‍കോട് പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോട് കൂടി ഓട്ടോയിലെത്തിയ നാലംഗ സംഘം നസീമിനെ കടയില്‍ നിന്നും തട്ടിക്കൊണ്ട് പോയത്. ഓട്ടോയിലെത്തിയ സംഘം നസീമിനെ മര്‍ദ്ദിച്ച് ബലമായി ഓട്ടോയില്‍ കയറ്റി വട്ടപ്പാറ കുറ്റിയാണിയിലുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സമീപത്തെ പൊട്ടക്കിണറ്റില്‍ നസീമിനെ തലകീഴായി കെട്ടി തൂക്കിയിട്ടു. ഇവിടെ നിന്ന് രക്ഷപ്പെട്ട നസീം ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുകയാണെന്ന് പോത്തന്‍കോട് പോലീസ് അറിയിച്ചു.
പലിശ മുടങ്ങിയത് കൊണ്ടാണ് മര്‍ദിച്ചതെന്ന് നസീം് പറഞ്ഞു. കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്. അക്രമത്തിന് നേതൃത്വം നല്‍കിയത് ബന്ധുവായ ഷുക്കൂറാണ്. നാല് പേരടങ്ങുന്ന ഗുണ്ടാസംഘം തലകീഴായി കിണറ്റില്‍ കെട്ടിയിറക്കാന്‍ ശ്രമിച്ചുവെന്നും നസീം പറയുന്നു.




