Section

malabari-logo-mobile

ഇലക്ട്രിക് വാഹന മേഖലയിൽ പരിശീലനവുമായി അസാപ്

HIGHLIGHTS : Asap with training in the field of electric vehicles

അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) കേരളയും ഇംപീരിയൽ സൊസൈറ്റി ഓഫ് ഇന്നൊവേറ്റീവ് എഞ്ചിനീയേഴ്സ് ഇന്ത്യയും (ഐ.എസ്.ഐ.ഇ) സംയുക്തമായി അസാപ് കേരളയുടെ തവനൂർ, കുന്നംതാനം എന്നീ  രണ്ട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിൽ  വൈദ്യുത വാഹനങ്ങളുടെ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കാൻ കരാറായി. അസാപ് കേരളയുടെ ഹെഡ്ക്വർട്ടേഴ്സിൽ നടന്ന ചടങ്ങിൽ അസാപ് കേരള സി.എം.ഡി ഡോ.ഉഷ ടൈറ്റസും ഐ.എസ്.ഐ.ഇ  പ്രസിഡന്റ് വിനോദ് കുമാർ ഗുപ്തയും കരാറിൽ ഒപ്പുവെച്ചു. ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളുടെ മേഖലയിൽ മികവിന്റെ കേന്ദ്രങ്ങൾ  കേരളത്തിൽ  ആദ്യത്തേതാണ്.

എം.ജി മോട്ടോഴ്സ്, ഹീറോ ഇലക്ട്രിക്, ഒലെക്ട്രാ ഗ്രീൻ ടെക് എന്നിവയുടെ സഹായത്തോടെയാണ് ഐ.എസ്.ഐ.ഇ ഇന്ത്യ കോഴ്‌സുകൾ നടത്തുക. സർട്ടിഫൈഡ് ഡിപ്ലോമ ഇൻ ഇലക്ട്രിക് വെഹിക്കിൾ പവർട്രെയിൻ, ആർക്കിടെക്ചർ ആൻഡ് എനർജി സ്റ്റോറേജ് സിസ്റ്റം, സർട്ടിഫൈഡ് ഡിപ്ലോമ ഇൻ ഇലക്ട്രിക് വെഹിക്കിൾ ഡിസൈൻ സിമുലേഷൻ ആൻഡ് കോംപോണന്റ് സെലക്ഷൻ എന്നീ കോഴ്സുകളിലേക്കുള്ള അഡ്മിഷനും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്
പട്ടികജാതി വികസന വകുപ്പിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിൽ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനായി തവനൂരിലെയും കുന്നംതാനത്തെയും കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിൽ  ആവശ്യമായ സ്ഥലം അസാപ് കേരള നൽകുകയും വിവിധ കോഴ്‌സുകൾ നടത്തുകയും ചെയ്യും.

sameeksha-malabarinews

ഐ.എസ്.ഐ.ഇ വിദ്യാർഥികൾക്ക് പരിശീലനം നൽകും. 50 ശതമാനം സീറ്റുകൾ പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി സംവരണം ചെയ്യും, പ്രസ്തുത വിദ്യാർത്ഥികൾക്ക് പരിശീലനം സൗജന്യമായിരിക്കും.

ഐ.എസ്.ഐ.ഇ ഡയറക്ടർ ശുഭം വർഷ്ണി, അസാപ് കേരള പരിശീലന വിഭാഗം തലവൻ ലൈജു ഐ.പി, അഡ്മിനിസ്‌ട്രേഷൻ വിഭാഗം തലവൻ  കമാണ്ടർ വിനോദ് ശങ്കർ (റിട്ടയേർഡ്) പ്രോഗ്രാം മാനേജർ വിഷ്ണു പി എന്നിവർ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!