
പേരാമ്പ്ര വാല്യക്കോട് സിപിഐ എം ഓഫീസിന് തീയിട്ടു. വാല്യക്കോട് ടൗണ്‍ ബ്രാഞ്ച് ഓഫീസിനാണ് തീയിട്ടത്. ഓഫീസിലെ ഫര്‍ണ്ണിച്ചറുകളും ഫയലുകളും കത്തി നശിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് സിപിഐ എം വാല്യക്കോട് ടൗണ്‍ ബ്രാഞ്ച് ഓഫീസിന് തീയിട്ടത്. ഓഫീസിനുള്ളില്‍ അതിക്രമിച്ച് കയറി തീയിടുകയായിരുന്നു. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സിപിഐ എം ആരോപിച്ചു.
സംഭവത്തില്‍ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




