തിരുവനന്തപുരം പട്ടത്ത് നടുറോഡില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം

തിരുവനന്തപുരത്ത് നടുറോഡില്‍ വിദ്യാര്‍ത്ഥിക്ക് നടുറോഡില്‍ ക്രൂര മര്‍ദ്ദനം. പട്ടം സെന്റ് മേരീസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഉള്ളൂര്‍ സ്വദേശി ഡാനിയേലിനാണ് മര്‍ദ്ദനമേറ്റത്.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഡാനിയേല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. തലയ്ക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ പരിശോധിച്ച് കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ബുധനാഴ്ചയാണ് സംഭവം നടന്നത്. കുട്ടികള്‍ തമ്മില്‍ മുന്‍പുണ്ടായിരുന്ന തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് വിവരം.

 

Share news
error: Content is protected !!
Scroll to Top