HIGHLIGHTS : woman arrested for trying to abduct child

കുട്ടിയെ എടുത്ത് ഓടിയ ഈ നാടോടി സ്ത്രീയുടെ പിന്നാലെ തൊഴിലുറപ്പ് തൊഴിലാളികള്‍ പിന്നാലെയോടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ തടഞ്ഞുവെയ്ക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. പൊലീസിന്റെ പിടിയിലായപ്പോള്‍ ഇവര്‍ ഊമയായി അഭിനയിക്കുകയായിരുന്നു.
രാവിലെ ഇവര്‍ പല വീടുകളിലും ഭിക്ഷ ചോദിച്ച് ചെന്നിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. വീട്ടുകാര്‍ പണം എടുക്കാനായി വീട്ടിനകത്തേക്ക് പോയപ്പോഴാണ് സിറ്റൗട്ടിലിരുന്ന കുട്ടിയെയും എടുത്ത് നാടോടി സ്ത്രീ കടന്നുകളഞ്ഞത്. നാടോടി സ്ത്രീയെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്.
